Friday, May 3, 2024
spot_imgspot_img
HomeCrime News'ജെസ്ന വീട് വിടുമ്പോൾ കൈവശം 60,000 രൂപ, പഇത്രയും വലിയ തുക വീട്ടുകാര്‍ നല്‍കിയതല്ല; അന്വേഷണം...

‘ജെസ്ന വീട് വിടുമ്പോൾ കൈവശം 60,000 രൂപ, പഇത്രയും വലിയ തുക വീട്ടുകാര്‍ നല്‍കിയതല്ല; അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ അധിക സത്യവാങ്മൂലം നല്‍കി ജെസ്‌നയുടെ അച്ഛൻ

തിരുവനന്തപുരം: അഞ്ചുവർഷങ്ങള്‍ക്ക് മുൻപ് കാണാതായ ജെസ്ന മരിയ ജെയിംസ് വീട്ടില്‍നിന്ന് പോകുമ്ബോള്‍ 60,000 രൂപ കൈവശമുണ്ടായിരുന്നെന്ന് ജെസ്‌നയുടെ പിതാവ്.jesna case follow up

സഹോദരി അവിചാരിതമായി ജെസ്നയുടെ പക്കൽ കണ്ട ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം. ദിവസേന വീട്ടിൽ നിന്ന് കോളജ് യാത്രയ്ക്കും മറ്റു ചെലവുകൾക്കും പണം നൽകിയിരുന്നു. എന്നാൽ ഇത്രയും വലിയ തുക ഞങൾ നൽകിയതല്ല. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം തേടി പിതാവ് സിജെഎം കോടതിയിൽ അധിക സത്യവാങ്മൂലം നൽകി.

കൂടാതെ ജെസ്ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നുമുള്ള സിബിഐ വാദത്തിനെതിരെയും പിതാവ് രംഗത്തെത്തി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവുമായിരുന്നു.

ജെസ്നയുടെ 3 പേഴ്സണൽ ഡയറികളും ഫോണും നോട്ട്ബുക്കുകളും അടക്കം പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയിരുന്നു. എന്നാൽ സിബിഐ അന്തിമ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്ന് പിതാവ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

ജെസ്ന പിതാവിന്റെ ആൻഡ്രോയിഡ് ഫോണില്‍നിന്ന് ചില പരിചയക്കാരെ വിളിച്ചിരുന്നു. പിന്നീട് ഈ നമ്ബരുകള്‍ ഡിലീറ്റ് ചെയ്തു. ഈ നമ്ബരുകള്‍ വീണ്ടെടുക്കണം.

ചില മേഖലകളില്‍ സിബിഐ അന്വേഷണം നടത്തിയില്ല. ലോട്ടറി വില്‍പ്പനക്കാരൻ ജെസ്നയെ കണ്ടതായി പറഞ്ഞെങ്കിലും സിബിഐ ചോദ്യം ചെയ്തില്ല. ജെസ്നയുടെ സുഹൃത്തുക്കളെയും മുറിയില്‍ കൂടെ താമസിച്ചവരെയും കൃത്യമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമായിരുന്നു.

ആറുമാസം കൂടി സിബിഐ ഈ കേസ് അന്വേഷിക്കണമെന്നും കുടുംബം പരാതിയായി ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും അധിക സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments