Friday, May 3, 2024
spot_imgspot_img
HomeNRIUKസ്‌കോട്ട്‌ ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്‌കോട്ട്‌ ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്‌ഷെയറിലുള്ള ലിന്‍ ഓഫ് ടമല്‍ വെള്ളച്ചാട്ടത്തില്‍ മരിച്ചത്.2 died in scotland

ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്‌ലോക്രിയില്‍ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

ഡണ്‍ഡീ യൂണിവെഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ ട്രക്കിംഗിന് എത്തിയതായും അവരില്‍ രണ്ടുപേര്‍ ജലാശയത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവും സ്ഥിരീകരിച്ചു.

അന്വേഷണവുമായി സഹകരിക്കാതെ ശശിധരൻ കർത്ത,ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി,വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരമില്ല, പ്രതികരണം കട്ടിലിൽ കിടന്നുകൊണ്ട്;ശശിധരൻ കർത്തയ്ക്കെതിരെ ഇ.ഡി

കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഈ വിദ്യാര്‍ത്ഥികളുടെ കുടുംബവുമായി ബന്ധം പുലര്‍ത്തി വരികയാണെന്നും, ഒരു കോണ്‍സുലര്‍ ഉദ്യോഗസ്ഥന്‍, മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ, യു കെയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ചതായും വക്താവ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments