Tuesday, July 9, 2024
spot_imgspot_img
HomeNewsIndiaടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ് മറികടന്നു ഇന്ത്യൻ താരമായി ജയ്സ്വാൾ; കോഹ്ലിയെ മറികടന്നു അതിവേഗ 1000...

ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ് മറികടന്നു ഇന്ത്യൻ താരമായി ജയ്സ്വാൾ; കോഹ്ലിയെ മറികടന്നു അതിവേഗ 1000 റൺസ് സ്വന്തമാക്കി ജയ്സ്വാൾ

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റണ്‍വേട്ടയില്‍ ദ്രാവിഡിനെയും വിരാട് കോലിയുടെ മറികടന്നു യശസ്വി ജയ്സ്വാള്‍. അവസാന ടെസ്റ്റിൽ നേട്ടങ്ങളാണ് ഇന്ത്യൻ യുവ ഓപണറിനെ തേടിയെത്തിയത്.

അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനമാണ് താരം ഈ നാഴികക്കല്ല് സ്വന്തമാക്കിയത്.ഒമ്പത് മത്സരങ്ങളിൽനിന്നാണ് ജയ്സ്വാള്‍ 1000 റൺസ് കരസ്ഥമാക്കിയത്.ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് കരസ്ഥമാക്കുന്ന താരമെന്ന റെക്കോർഡ് ഈ 22 കാരൻ സ്വന്തമാക്കി.

11 മത്സരങ്ങളിലായി 1000 റൺസ് എടുത്ത മുൻ ബാറ്റിങ് താരം സുനിൽ ഗവാസ്ക്‌കർ, ചേതേശ്വർ പൂജാര എന്നിവരുടെ റെക്കോർഡാണ് താരം മറികടന്നത്.ഇന്നിങ്സുകളുടെ കണക്ക് നോക്കിയാൽ രണ്ടാമതാണ് താരം. 16 ഇന്നിങ്സുകളിൽ നിന്നു താരം 1000 റൺസിലെത്തുന്നത്.

വിനോദ് കാംബ്ലി 14 ഇന്നിങ്സുകളിൽ നിന്നും 1000 റൺസ് നേടി ഇരുന്നു. ടെസ്റ്റിൽ ഇന്ത്യക്കായി 1000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ക്രിക്കറ്റർ ആയി ജയ്സ്വാൾ. സചിൻ ടെണ്ടുൽക്കർ (19 വയസ്സും 217 ദിവസവും), കപിൽ ദേവ് (21 27 ദിവസവും), രവി ശാസ്ത്രി (21 ദിവസവും 197 ദിവസവും) എന്നിവരാണ് ജയ്സ്വാളിന് 22 വയസ്സും 70 ദിവസവും.

മാത്രമല്ല ടെസ്റ്റ് പരമ്പരയിൽ 692 റൺസ് എന്ന കോഹ്ലിയുടെ റെക്കോഡും ജയ്സ്വാൾ ഇതോടെ മറികടന്നു. വലിയ പ്രതീക്ഷയോടെയാണ് ജയ്സ്വാൾ നെ ക്രിക്കറ്റ് ആരാധകർ നോക്കിക്കാണുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments