Monday, July 8, 2024
spot_imgspot_img
HomeCrime Newsവിവാഹിതയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയും മലയാളി യുവാവും ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങിയത് അടുത്തകാലത്ത് : ഇരുവരും തീ...

വിവാഹിതയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയും മലയാളി യുവാവും ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങിയത് അടുത്തകാലത്ത് : ഇരുവരും തീ കൊളുത്തി മരിക്കാൻ കാരണം ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെയെന്ന് സംശയം

ബംഗളൂരു: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെയും മലയാളിയായ ആണ്‍സുഹൃത്തിനെയും ഫ്ളാറ്റിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി.

ബംഗളൂരുവിലെ ദൊഡ്ഡഗുബ്ബിയില്‍ ഇന്നലെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ് (20), ഇടുക്കി സ്വദേശി അബില്‍ എബ്രഹാം (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

സംഭവസ്ഥലത്തുവെച്ച് സൗമിനിയും അബില്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു ദിവസം മുന്‍പാണ് ഇരുവരും ഇവിടെ ഒരുമിച്ച്‌ താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച മുറിയില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം,

നഴ്‌സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ അബില്‍ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂര്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് യുവതിയുടെ ഭര്‍ത്താവ് വിളിച്ചതിന് പിന്നാലെയാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments