Monday, July 8, 2024
spot_imgspot_img
HomeNewsInternationalപുതിയ ഇമിഗ്രേഷന്‍ വ്യവസ്ഥകളുമായി യുകെ;പലരുടേയും ഭാവി പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം.

പുതിയ ഇമിഗ്രേഷന്‍ വ്യവസ്ഥകളുമായി യുകെ;പലരുടേയും ഭാവി പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം.

യുകെയിലേക്ക് കെയറര്‍ വിസയില്‍ നിന്ന് ജീവിതം മെച്ചപ്പെടുത്താന്‍ യാത്ര ചെയ്യുന്നവര്‍ക്ക് പാരയായി പുതിയ ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍. പലരുടേയും പുതിയ തീരുമാനം ഭാവി പ്രതിസന്ധിയിലാക്കുന്നതാണ്.UK with new immigration conditions.

മൂന്നു വര്‍ഷത്തെ കെയറര്‍ വീസയുടെ കാലാവധി കഴിഞ്ഞ് വീസ പുതുക്കാന്‍ ചെല്ലുമ്പോള്‍ ഇവരെ തിരിച്ചയക്കാന്‍ തുടങ്ങിയാല്‍ ഏജന്റും കഷ്ടപ്പെടും. ഇവര്‍ എത്തിയ വഴി വ്യക്തമാക്കിയാല്‍ സിഒഎസ് നല്‍കിയവരും സംഘടിച്ചവര്‍ക്കും തിരിച്ചടിയാകും. മാനേജര്‍മാര്‍ വരുതുന്ന പണിയില്‍ പലഹോമുകളുടേയും അംഗീകാരവും നഷ്ടമാകും. മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മെന്‍ തുടങ്ങിയ പുതിയ നടപടികള്‍ പുതിയ ഹോം സെക്രട്ടറി ജെയിംസ് ക്ലെവേര്‍ലി നടപ്പാക്കുകയാണ്.

ഹോം ഓഫീസിന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഏജന്‍സികള്‍ അനധികൃതമായി പണം വാങ്ങിയാണ് കെയറര്‍ മാരെ യുകെയിലെത്തിക്കുന്നത്. മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയില്‍ ഇതു വ്യക്തമാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നടപടികള്‍ കര്‍ശനമാകും. വരവു തടയുന്നതിനൊപ്പം വലിയൊരു ശതമാനത്തെ തിരിച്ച് അയച്ചാൽ മാത്രമേ ഏഴരലക്ഷം കുടിയേറ്റക്കാര്‍ എന്നത് പകുതിയിൽ എത്തിക്കാൻ സാധിക്കൂ. ഹോം ഓഫീസ് ഇതിനായി ശ്രമം നടത്തുമോ എന്നത് ആശങ്കയാകുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments