Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessരാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വണ്ണം കുറയുവല്ല, പകരം വിപരീതഫലമാകും ഉണ്ടാക്കുക; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വണ്ണം കുറയുവല്ല, പകരം വിപരീതഫലമാകും ഉണ്ടാക്കുക; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്‌ക്കാൻ എല്ലാവരും ഏറ്റവും എളുപ്പം ചെയ്യുന്നത് രാത്രി ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നേരെ വിപരീതഫലമാകും ഉണ്ടാക്കുക. ശരീരഭാരം കുറയ്‌ക്കുന്നതിന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നോട്ടു വെക്കുന്ന ഡയറ്റിൽ ഒരിക്കലും ഭക്ഷണം ഒഴിവാക്കാൻ പറയില്ല.Avoiding night time meals will not help you lose weight, but may have the opposite effect

ആരോ​ഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം പോലെ തന്നെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴവും. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവർത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊർജ്ജം നൽകുന്നു. എന്നാൽ അത്താഴം മുടക്കുന്നതോടെ നിങ്ങൾക്ക് ക്ഷീണവും ബലക്കുറവും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാം.ഇതോടൊപ്പം ഉറക്കത്തെയും ബാധിക്കും.

അത്താഴം മുടക്കിയാൽ, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ കുറവുകൾ ഉണ്ടാകാം. രാത്രി കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും.

ശരീരം സ്റ്റിറോയിഡ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ തുടങ്ങും ഭക്ഷണം ഒഴിവാക്കുന്നതിലൂടെ. ഇത് ശരീരഭാരം വർധിക്കുന്നത്തിനു കാരണമാകും. രാത്രിയിലെയോ അല്ലെങ്കിൽ‌ മറ്റേതെങ്കിലും സമയത്തെയോ ഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. ഇതും ശരീരഭാരം വീണ്ടും കൂടാൻ ഇടയാകും.

ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കും. ഇത് ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ അത്താഴം ഒഴിവാക്കുന്നത് മോശമായി ബാധിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments