Wednesday, July 3, 2024
spot_imgspot_img
HomeNewsInternational24 മണിക്കൂറിനുള്ളിൽ 2 മരണം: ബ്രിട്ടീഷ്-മലയാളി സമൂഹത്തോട് വിടപറഞ്ഞ് ഷിബുവും ജോജോയും

24 മണിക്കൂറിനുള്ളിൽ 2 മരണം: ബ്രിട്ടീഷ്-മലയാളി സമൂഹത്തോട് വിടപറഞ്ഞ് ഷിബുവും ജോജോയും

യുകെയിലെ ഹാംഷയറില്‍ താമസിച്ചിരുന്ന ഷിബു തോമസിൻ്റെ മരണവാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ബെഡ്ഫോർഡിന് സമീപമുള്ള സെൻ്റ് നോട്ട്സിൽ താമസിച്ചിരുന്ന ജോജോ ഫ്രാൻസിസിൻ്റെ മരണവാർത്ത വന്നത്. കരൾ രോഗത്തെ തുടർന്നാണ് ഷിബു തോമസ് മരിച്ചത്. മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ് ഷിബു തോമസ്. ഹാംഷെയറിലെ സജീവ പ്രവർത്തകൻ എന്ന നിലയിലാണ് ഷിബു പ്രാദേശത്തെ എല്ലാവരും അറിയപ്പെടുന്നത്. ഒന്നര മാസത്തോളം ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. നഗരത്തിലെ സ്ലീബ മെഡിക്കൽ ആശുപത്രിയിലായിരുന്നു മരണമടഞ്ഞത്.

ബെഡ്ഫോർഡിന് സമീപം സെൻ്റ് നോട്ട്സിൽ താമസിച്ചിരുന്ന ജോജോ ഫ്രാൻസിസ് (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജോജോ ചങ്ങനാശേരി മാമ്മൂട് സ്വദേശിയാണ്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും മരണം സംഭവിച്ചു. ജോജോയും കുടുംബവും കൊവിഡിന് ശേഷമാണ് യുകെയിൽ എത്തിയിരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments