Sunday, July 14, 2024
spot_imgspot_img
HomeNewsതെങ്ങിന്റെ ശത്രുക്കളായ ചെമ്പൻ ചെല്ലിയെയും കൊമ്പൻ ചെല്ലിയെയും തുരത്താൻ  ഇതാ പ്രതിവിധികൾ

തെങ്ങിന്റെ ശത്രുക്കളായ ചെമ്പൻ ചെല്ലിയെയും കൊമ്പൻ ചെല്ലിയെയും തുരത്താൻ  ഇതാ പ്രതിവിധികൾ

തെങ്ങ് കർഷകരുടെ ആജീവനാന്ത ശത്രുക്കളാണ് ചെമ്പൻ ചെല്ലിയും കൊമ്പൻ ചെല്ലിയും.പ്രതീക്ഷയോടെ കർഷകർ നട്ടുവളർത്തുന്ന തെങ്ങുകളെ നിനച്ചിരിക്കാത്ത നേരത്താണ് ഈ പ്രാണികൾ ആക്രമിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഇവയുടെ ആക്രമണത്തിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് കർഷകർ.

ചെമ്പൻ ചെല്ലിയിലെ പേരുപോലെ തന്നെ ആൾ തുരുമ്പൻ ചെമ്പൻ നിറമുള്ള നീളൻ മൂക്കൻ വീവിൽ പ്രാണിയാണ്. എന്നാൽ കൊമ്പൻ ചെല്ലി കാണ്ടാമൃഗത്തിന്റേതുപോലെ നെറുകയിൽ കൊമ്പുള്ള തിളങ്ങുന്ന കരിമ്പൻ വണ്ടാണ്. മുതിർന്ന ചെമ്പൻ ചെല്ലി തെങ്ങു തുരക്കില്ല. അതിന്റെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവപ്പുഴുക്കളാണ് തെങ്ങിന്റെ തലമണ്ടതുരന്ന് ചവച്ച് നീരൂറ്റി കഥകഴിക്കുന്നത്. എന്നാൽ കൊമ്പൻ ചെല്ലിയുടെ കുഞ്ഞായ ചാണകപ്പുഴുവല്ല വില്ലൻ.

വീവിലുകളുടെ കുടുംബമായ Curculionidae ൽ പെട്ടതാണ് ചെമ്പൻ ചെല്ലികൾ. 6800 ജനുസുകളിലായി 83000 ൽ അധികം ഇനം വീവിൽ പ്രാണികളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. നീളൻ മൂക്കുള്ള ഈ വണ്ടുകൾക്ക് അഗ്രവഭാഗം വീർത്തു ഗദപോലെയുള്ള ആന്റിനകളാണുണ്ടാകുക.

ഇവർ ഭക്ഷണമാക്കുന്നത് സസ്യഭാഗങ്ങൾ മാത്രമാണ്. പലപ്പോഴും ഒരോ ഇനങ്ങളും പ്രത്യേകഇനം സസ്യങ്ങളെ മാത്രം ഭക്ഷണത്തിനായി ആശ്രയിക്കുന്ന സ്വഭാവം ഉള്ളവരാണ് . കീടനാശിനികളോട് പ്രതിരോധം ആർജ്ജിച്ച് അതിജീവിക്കാൻ ഇവർക്ക് അസാമാന്യമായ കഴിവ് ഉണ്ട്. റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പൻ ചെല്ലിയുടെ ശാസ്ത്രനാമം. red palm weevil, Asian palm weevil , sago palm weevil എന്നൊക്കെ പേരിൽ അറിയപ്പെടുന്നവരാണ് ഇവർ. മുതിർന്ന വണ്ടുകൾക്ക് 2 മുതൽ 4 സെന്റീമീറ്റർ വരെ നീളമുണ്ടാകും.

ഏഷ്യൻ ഉഷ്ണമേഖല പ്രദേശങ്ങളിൽ പരിണമിച്ചുണ്ടായ ഇവർ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തി വലിയ ഉപദ്രവം ചെയ്യുന്ന ശല്യക്കാരായി മാറിക്കഴിഞ്ഞു. തെങ്ങു കൃഷിയുള്ള രാജ്യങ്ങളിലെ 15% സ്ഥലങ്ങളിലും ഇവരുടെ ആക്രമണം ഉണ്ട്. ഈന്തപ്പനകൃഷിയുള്ള രാജ്യങ്ങളിൽ പകുതിയിലും ഇവ വലിയ ഉപദ്രവമായി.

നാട്ടിലെ 20 വർഷത്തിൽ കുറവ് പ്രായമുള്ള തെങ്ങുകളാണ് ഇവയുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. തെങ്ങിന്റെ മൃദു ഭാഗങ്ങൾ തുളച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ചെമ്പൻ ചെല്ലി മുട്ടയിടുക. ഒരിടത്ത് തന്നെ ഇരുന്നൂറോളം മുട്ടകൾ ഇടും. തെങ്ങിൽ ചെത്താനും തേങ്ങയിടാനും കയറാൻവേണ്ടി കൊത്തിവെച്ച കൊതകൾ, അറപ്പെ കൊത്തിയ മടൽ അഗ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പെൺ വീവിൽ പ്രാണി മുട്ട ഇട്ട്കൂട്ടുക.

മൂന്നു ദിവസം കൊണ്ട് മുട്ട വിരിയും. തടിയ്ക്ക് ഉള്ളിലേക്ക് കാലില്ലാത്ത ലാർവ പുഴുക്കൾ തിന്നു തുരന്ന് കയറും . ഇങ്ങനെ ഒരു മീറ്റർ നീളത്തിൽ വരെ തുരപ്പ് തുരക്കും. തെങ്ങും കവുങ്ങും ഒക്കെ തല വാടിക്കാണുമ്പോൾ മാത്രമേ കർഷകർ വിവരം അറിയുകയുള്ളു. തെങ്ങിന്റെ തടിയിൽ കാണുന്ന ദ്വാരങ്ങളും അവയിലൂടെ പുറത്തേക്ക് വരുന്ന അവശിഷ്ടങ്ങളും, കറുത്ത് കൊഴുത്ത ദ്രാവകവും ഒക്കെ ചെമ്പൻ ചെല്ലിയുടെ ആക്രമണ ലക്ഷണങ്ങൾ ആണ്.

പുറം മടലുകൾ ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നതും ഓലമഞ്ഞളിപ്പും ഒക്കെ മറ്റ് ലക്ഷണങ്ങൾ ആണ്. തെങ്ങിന്റെ തടിയിൽ ചെവി ചേർത്ത് പിടിച്ചാൽ ഉള്ളിൽ ചെമ്പൻ ചെല്ലി കുഞ്ഞുങ്ങൾ തുരക്കുന്നുണ്ടെങ്കിൽ അതിന്റെ കിരുകിര ശബ്ദം നമുക്ക് ചിലപ്പോൾ കേൾക്കാൻ കഴിയും.

അത്ര പരാക്രമികളാണ് ഇവയുടെ ലാർവപ്പുഴുക്കൾ. പുഴുവിന് ആറേഴ് സെന്റീമീറ്റർ നീളം ഉണ്ടാകും രണ്ട് മാസം കൊണ്ട് പൂർണ്ണവളർച്ച പ്രാപിച്ച, കാലില്ലാത്ത പുഴുക്കൾ തടിച്ചും നടുക്ക് വീർത്തും രണ്ടറ്റവും കൂർത്തും ഉള്ള രൂപത്തിലാണുണ്ടാകുക. ശരീരത്തിന് മഞ്ഞകലർന്ന വെളുപ്പ് നിറവും തലയ്ക്ക് തവിട്ട് നിറവുമാണ്. മുതിർന്നാൽ ഇവ തെങ്ങിൻ തടി വിട്ട് പുറത്തേക്കിറങ്ങും.

തെങ്ങിൻ കവിളിലോ ചുവടിലോ ഉള്ള ചവറുകളിൽ ഉണങ്ങിയ തെങ്ങിൻ നാരുകൾ ചേർത്ത് അണ്ഡാകൃതിയിൽ പ്യൂപ്പക്കൂട് ഉണ്ടാക്കും. ഒരു മാസം വരെ കാലം പ്യൂപ്പയ്ക്കുള്ളിൽ കഴിഞ്ഞാണ് വീവിൽ വണ്ടായി പുറത്ത് വരിക. തെങ്ങിന്റെ ഓലയിടുക്കിൽ ശ്രദ്ധിച്ചാൽ പ്യൂപ്പക്കൂടുകൾ കാണാം. നന്നായി പറക്കാൻ കഴിയുന്ന ഇവർക്ക് നൂറു ദിവസത്തോളം ആയുസുമുണ്ട്.

ലാർവപ്പുഴുക്കൾ ജീർണ്ണവസ്തുക്കൾ തിന്നാണ് വളരുക. മൂന്നു പ്രാവശ്യം ഉറപൊഴിച്ചാണ് ഇവർ വളർച്ച ഘട്ടം പൂർത്തിയാക്കുക. അവസാന ഇൻസ്റ്റാർ കഴിയുമ്പോഴേക്കും ആറു മുതൽ പത്ത് സെന്റീമീറ്റർ വരെ നീളമുണ്ടാകും പുഴുക്കൾക്ക്. പിന്നെ പ്യൂപ്പാവസ്ഥയിലേക്ക് പോകും. ഉറച്ച കട്ടിയുള്ള പ്യൂപ്പക്കൂട്ടിനുള്ളീൽ 10-25 ദിവസം കഴിച്ചാണ് വണ്ടായി രൂപമാറ്റം വരുത്തുന്നത്. ഈ വണ്ടുകൾക്ക് ആറുമാസത്തിലധികം ആയുസും ഉണ്ടാകും.

ചെമ്പൻ ചെല്ലിയുടെ കുഞ്ഞുങ്ങളാണ് കെടുതി ചെയ്യുന്നതെങ്കിൽ കൊമ്പൻ ചെല്ലി വണ്ടാണ് തെങ്ങിന്റെ കൂമ്പിനുള്ളിൽ തുളച്ച് കയറുന്നത്. ചെറു തെങ്ങുകളാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. ഉൾഭാഗം തുളച്ച് ചവച്ച് ചണ്ടി പുറത്തേക്കിടും. ഉള്ളിൽ നിന്നും ഊറുന്ന ദ്രവം ആണിവരുടെ ഭക്ഷണം. തുളച്ച് കടന്ന ദ്വാരത്തിനു പുറത്ത് ഇത്തരത്തിൽ ചണ്ടി കൂടിക്കിടക്കുന്നത് കാണാം.

അക്രമണം ഉണ്ടായ കൂമ്പിന്റെ ഭാഗങ്ങൾ മുറിഞ്ഞ് വീഴും. വിരിഞ്ഞ് വരുന്ന കൂമ്പോലകളിൽ V ആകൃതിയിൽ മുറിച്ച ത്രികോണ മുറിവടയാളങ്ങൾ കാണാം. പൂങ്കുലക്കൂമ്പുകളും മച്ചിങ്ങകളും ഇവർ മുറിച്ചിടും. ഇളം മടലിൽ ദ്വാരങ്ങളുണ്ടാക്കും. അങ്ങിനെ മടലുകൾ ഒടിഞ്ഞ് തൂങ്ങും. അപൂർവ്വമായി തെങ്ങിന്റെ മണ്ടയും ഇവർ തുരയ്ക്കും. അതോടെ വളർച്ച മുരടിച്ച് തെങ്ങ് നശിക്കും.ഇങ്ങനെ ഏതു കാലാവസ്ഥയിലും നല്ല കായ്ഫലമുള്ള തെങ്ങുകളെ ഇവ തകർത്തുകളയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments