Sunday, July 14, 2024
spot_imgspot_img
HomeCrime Newsകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; തെളിവ് കിട്ടിയെന്ന് SP; യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം

കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; തെളിവ് കിട്ടിയെന്ന് SP; യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം

മാന്നാർ: 15 വർഷം മുമ്ബ് ആലപ്പുഴ മാന്നാറില്‍ നിന്ന് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.alappuzha sp confirms kala murder.

കലയുടെ ഭർത്താവ് അനിൽ കുമാർ തന്നെയാണ് ഈ കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു.

കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അമ്ബലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

‘നിലവില്‍ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭർത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവർ. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിട്ടിയവിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ’, ആലപ്പുഴ എസ്പി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments