Thursday, July 25, 2024
spot_imgspot_img
HomeNewsIndiaരാഹുലിന്‍റെ വാക്കുകളെ പോലും ഭയക്കുന്ന ബിജെപി! പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് പോലും...

രാഹുലിന്‍റെ വാക്കുകളെ പോലും ഭയക്കുന്ന ബിജെപി! പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് പോലും നീക്കം ചെയ്യുന്നു,ബിജെപിയുടെ തീവ്രഹിന്ദുത്വ അജണ്ടകള്‍ക്ക് രാഹുൽ ഭീഷണി?

ന്യൂഡല്‍ഹി: പ്രതിപക്ഷം ലോക്‌സഭയില്‍ ഇടം പിടിച്ചതോടെ ഭരണപക്ഷത്തിന് തിരിച്ചടി നല്‍കി കൊണ്ടുള്ള വാദങ്ങളാണ് അരങ്ങേറുന്നത്.ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വലിയ വാഗ്വാദങ്ങള്‍ക്കാണ് വഴിവച്ചത്. സോഷ്യല്‍ മീഡിയകളിലും രാഹുലിന്‍റെ പ്രസംഗം വലിയ രീതിയില്‍ വയറലായിക്കഴിഞ്ഞു.Will Rahul’s speeches backfire on BJP’s Hindutva agenda?

രാഹുലിന്‍റെ പ്രസംഗങ്ങള്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടകള്‍ക്ക് തിരിച്ചടിയാകുന്നത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് മോദിയും കൂട്ടരും നടത്തുന്നത്. സഭയില്‍ ഭരണഘടനയുടെയും ചില ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ പ്രസംഗിച്ചത്.

നമ്മുടെ എല്ലാ മഹത് വ്യക്തിത്വങ്ങളും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ചാണ് സംസാരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുൽ ബിജെപിയെ ലക്ഷ്യമാക്കി പറഞ്ഞത്.

ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. നിർഭയത്വത്തിന്റെ പ്രതീകമാണ് അഭയമുദ്ര. ഹിന്ദുമതം, ഇസ്ലാം മതം, സിഖ്-ബുദ്ധ മതങ്ങളുൾപ്പെടെ ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും സമാധാനവും സന്തോഷവും ഉറപ്പു നൽകുന്നതാണ് ആ മുദ്ര.

നമ്മുടെ മഹാന്മാർ അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്… പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ… നിങ്ങൾ ഹിന്ദുക്കളല്ല.’’-എന്നായിരുന്നു രാഹുൽ ഗാന്ധിസഭയിൽ പറഞ്ഞത്.

രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു.

സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമർശത്തിൽ രാഹുൽ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയും ആവശ്യപ്പെട്ടു.

അതേസമയം രാഹുൽ ഗാന്ധിയുടെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കിയത്. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കിയത് ബിജെപിയുടെ തന്ത്രമെന്ന് രാഹുലിനെ പിന്തുണച്ച് സമാജ്വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

എന്നാല്‍ പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു.

നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ പാർലമെൻ്റ് രേഖകളില്‍നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

നീക്കംചെയ്ത ഭാഗങ്ങള്‍ ചട്ടം 380-ൻ്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താൻ സഭയില്‍ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമർശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതായിരുന്നു തന്റെ പ്രസംഗം.

തന്റെ പരാമർശങ്ങള്‍ രേഖകളില്‍നിന്ന് എടുത്തുകളയുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി.റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളല്ല താൻ സഭയില്‍ പറഞ്ഞതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായിട്ടായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം.

തെരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷത്തിന്റെ വേദന എനിക്ക് മനസിലാകുമെന്നും എന്‍ഡിഎ മൂന്നാമതും വന്‍ വിജയം നേടിയെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു.പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസംഗത്തിനിടെ മണിപ്പൂർ മണിപ്പൂർ, മണിപ്പൂരിന് നീതി വേണം എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗങ്ങൾ മുഴക്കിക്കൊണ്ടേയിരുന്നു.

മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകാത്തതില്‍ പ്രതിപക്ഷ നേതാവിൻ്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെൻ്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments