Monday, July 8, 2024
spot_imgspot_img
HomeNewsIndiaലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

ന്യൂ ഡൽഹി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. രാവിലെ 6 മണിയോടെ ടീം അംഗങ്ങൾ ചാർട്ടർ വിമാനത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിയത്.ബാർബഡോസിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യൻ ടീമിൻ്റെ തിരിച്ചുവരവ് വൈകിയിരുന്നു.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ടീമിന് ഊഷ്മളമായ സ്വീകരണം നൽകി. രാവിലെ 9 മണിക്ക് താരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുകയും നരേന്ദ്ര മോദിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. താരങ്ങളെ മോദി വ്യക്തിപരമായി അഭിനന്ദിക്കും. ഉച്ചയോടെ ടീമംഗങ്ങൾ മുംബൈയിലേക്ക് മടങ്ങും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം ബിസിസിഐ വിജയ പരേഡും സംഘടിപ്പിക്കും.

ലോകകിരീടം ജന്മനാട്ടില്‍ എന്ന കുറിപ്പോടെ താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ശേഷം, ബെറിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ശക്തമായ കാറ്റും മഴയും ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിൻ്റെ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തി. ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് കരീബിയൻ ദ്വീപ് അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കും പോകാനായിരുന്നു ഇന്ത്യൻ ടീം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, കാറ്റഗറി 4 ബെറിലിനൊപ്പമുള്ള കനത്ത മഴയെത്തുടർന്ന് ടീമിന് ഒരു ഹോട്ടലിൽ രാത്രി തങ്ങേണ്ടിവന്നു. കനത്ത മഴയും കാറ്റും കാരണം ബാർബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ‘എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേള്‍ഡ് കപ്പ്’ എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments