Sunday, July 14, 2024
spot_imgspot_img
HomeNewsIndiaസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 14 കാരൻ മരിച്ചു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 14 കാരൻ മരിച്ചു.

കോഴിക്കോട് : അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു കുട്ടി കൂടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 24നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില അജിത് പ്രസാദിൻ്റെയും ജ്യോതിയുടെയും മകനാണ് മൃദുൽ . അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്.

ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. തുടർന്ന് കുട്ടി രോഗലക്ഷണങ്ങൾ കാണിക്കുകയുണ്ടായി. തുടർന്ന് നഗരഭരണകൂടം നീന്തൽക്കുളം അടച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.24നാണ് മൃദുൽ മരിച്ചത്. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments