Monday, July 8, 2024
spot_imgspot_img
HomeNewsIndiaട്വന്റി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യ: ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കിയ ബോളർമാർ: നിരാശപ്പെടുത്തി രോഹിത്ത്; തോൽവിയിൽനിന്ന് വിജയത്തിലേക്ക്...

ട്വന്റി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യ: ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കിയ ബോളർമാർ: നിരാശപ്പെടുത്തി രോഹിത്ത്; തോൽവിയിൽനിന്ന് വിജയത്തിലേക്ക് നയിച്ച ബുംറ മാജിക്

ബാർബഡോസ്: ട്വൻ്റി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ട്വൻ്റി20 ലോകകപ്പ് നേടിയത്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലർ പുറത്തായി. ബൗണ്ടറി ലൈനിന് സമീപം നിന്ന സൂര്യകുമാർ യാദവ് ഉജ്ജ്വല ക്യാച്ച് എടുത്തു മില്ലറെ പുറത്താക്കുകയായിരുന്നു.

ഹെൻറിച് ക്ലാസൻ അർധ സെഞ്ചറി നേടി. 27 പന്തിൽ 52 റൺസിൽ താരം പുറത്തായി. ഓപ്പണർ റീസ ഹെൻറിക്സ് (നാല്), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (നാല്), ട്രിസ്‌റ്റൻ സ്‌റ്റബ്‌സ് (21 പന്തിൽ 31), ക്വിൻ്റൻ ഡികോക്ക് (31 പന്തിൽ 39) എന്നിവരും പുറത്തായി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മർക്രം പുറത്തേക്ക്. തുടർന്ന് ഡികോക്കും സ‌ബ്‌സും ചേർന്ന പാർട്ടണർഷിപ്പിൽ ദക്ഷിണാഫ്രിക്ക 42 റൺസ് എടുത്തു. 11.3 ഓവറിൽ ദക്ഷിണാഫ്രിക്ക 100 റൺസ് കടന്നു.

ക്ലാസിക് വെടിക്കെട്ടിൽ ഏറെക്കുറെ ജയിച്ചെന്ന മത്സരമാണ് ദക്ഷാണാഫ്രിക്ക അവസാന രണ്ട് ഓവറിൽ ഇന്ത്യൻ ബൗളർമാരുടെ കൈയ്യിൽ പെട്ട് പുറത്തായത്.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസായിരുന്നു വിജയലക്ഷ്യം. വിരാട് കൊഹ്ലി (59 ബോളിൽ 76 ) , അക്ഷർ പട്ടേൽ (31ബോളിൽ 47), ശിവ ദുബ (16 ബോളിൽ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റൺസ് നേടിയത്.ആദ്യ ഓവറുകളിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ കൊഹ്ലിയും, പട്ടേലും ചേർന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി. ടോസ് നേടിയെങ്കിലും ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ കണക്കുകൾ തുടക്കത്തിൽ പിഴച്ചു. ഒൻപത് റണ്‍സുമായി രോഹിത് ആദ്യം തന്നെ പവലിയൻ കയറി. പിന്നാലെ ഋഷഭ് പന്തും (0) മടങ്ങി. സൂര്യകുമാർ യാദവും (3) മടങ്ങി.

പിന്നീട് വിരാട് കോഹ്‌ലി അക്സർ പട്ടേലിനെ ഒപ്പം ചേർത്ത് ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 72 റണ്‍സ് അടിച്ചെടുത്തു. ഇതിനിടെ അക്സർ പട്ടേൽ റണ്‍ഒൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 31 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 47 റണ്‍സെടുത്താണ് അക്സർ പട്ടേൽ മടങ്ങിയത്.പിന്നീട് ശിവം ദുംബെയും കോഹ്‌ലിയും ചേർന്ന് 57 റണ്‍സിന്‍റെ കൂട്ട്ക്കെട്ട് പടുത്തുയർത്തു. കോഹ്‌ലി 59 പന്തിൽ രണ്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 76 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ശിവം ദുംബയും (16 പന്തിൽ 27) പവലിയൻ കയറി. ഹാർദിക് പാണ്ഡ്യ പുറത്താകാതെ അഞ്ച് റണ്‍സും രവീന്ദ്ര ജഡേജ രണ്ട് റണ്‍സും നേടി.ദക്ഷിണാഫ്രിക്കയ്ക്കായി ആൻ‌റിച്ച് നോർട്ട്ജെയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീക്കറ്റ് വീതം വീഴ്ത്തി. കഗീസോ റബാഡ ഒരു വിക്കറ്റും നേടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments