Monday, July 8, 2024
spot_imgspot_img
HomeNewsവര്‍ഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രി ; യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 31ന്

വര്‍ഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രി ; യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 31ന്

ബര്‍ലിന്‍ ∙ ‘സമ്മര്‍ സമയം’ യൂറോപ്പില്‍ മാര്‍ച്ച് 31-ന് പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയാണിത്.summer time in europe

സമ്മറില്‍ ജര്‍മന്‍ സമയവും ഇന്‍ഡ്യന്‍ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും. ഈ വര്‍ഷത്തെ ശൈത്യസമയമാറ്റം ഒക്ടോബര്‍ 27 ഞായര്‍ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് ഒരു മണിക്കൂര്‍ പിറകോട്ട് തിരിച്ച് വെച്ച് ക്രമീകരിക്കും.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments