Sunday, April 14, 2024
spot_imgspot_img
HomeCinemaതമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം.daniel balaji passed away

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലാജിയെ ചെന്നൈയിലെ കൊട്ടിവാകത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകള്‍ ഇന്ന് താരത്തിന്റെ വസതിയില്‍ വച്ച്‌ നടക്കും.

നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഡാനിയല്‍ ബാലാജി, മലയാളം, തെലുങ്ക്, കന്ന!ട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമല്‍ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ ‘മരുതനായകത്തി’ല്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.

ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകള്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി ഡാനിയല്‍ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ‘ഭഗവാന്‍’, മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ തുടങ്ങിയ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments