Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsപ്രണയത്തിന്റെ പേരില്‍ എന്നെ വീട്ടുതടങ്കലിലാക്കി, അവിടെ നിന്ന് വിളിച്ചിറക്കി കല്യാണം കഴിച്ചു ; 10 വര്‍ഷത്തെ...

പ്രണയത്തിന്റെ പേരില്‍ എന്നെ വീട്ടുതടങ്കലിലാക്കി, അവിടെ നിന്ന് വിളിച്ചിറക്കി കല്യാണം കഴിച്ചു ; 10 വര്‍ഷത്തെ ദാമ്പത്യം, ഇന്നും നേരിടുന്ന ആ ചോദ്യം!

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാളം സീരിയൽ താരം ആണ് സജിൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ടിആർപി റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്താണ്. shafna wishes sajin anniversary

ശിവൻ എന്ന കഥാപാത്രം ആയി ആണ് സജിൻ സീരിയലിൽ എത്തുന്നത്. സജിന്റെ ആദ്യ സീരിയൽ കൂടി ആണ് സാന്ത്വനം. മലയാളികളുടെ പ്രിയ താരം ഷഫന ആണ് സജിന്റെ ഭാര്യ. ഇന്ന് ഇരുവരുടേയും വിവാഹ വാര്‍ഷികമാണ്.

വാര്‍ഷിക ദിനത്തില്‍ ഷഫ്‌ന പങ്കുവച്ച പ്രണയാര്‍ദ്രമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്

”ഹാപ്പി ആനിവേഴ്‌സറി എന്റെ പ്രണയമേ… നിന്നെക്കുറിച്ചാകുമ്ബോള്‍ എനിക്ക് പറഞ്ഞാല്‍ മതിയാകില്ല. നിന്നോടുള്ള എന്റെ സ്‌നേഹം പറഞ്ഞ് മതിയാകുന്നില്ല. നമ്മള്‍ വിവാഹം കഴിച്ചിട്ട് കുറച്ച്‌ ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെന്നത് പോലെയാണ് തോന്നുന്നത്.

നമ്മളുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച്‌ എനിക്കെന്നും സന്തോഷവും ആവേശവും തോന്നിപ്പിക്കുന്നതിന് നന്ദി. ആവേശകരമായ ട്വിസ്റ്റുകളും കയറ്റങ്ങളും ഇറക്കങ്ങളുമുള്ള അപ്രതീക്ഷിതമായ ജീവിതയാത്ര തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നമുക്കറിയാം, എന്തൊക്കെ വന്നാലും നമ്മള്‍ പരസ്പരം കൈ കോര്‍ത്തുപിടിച്ചിട്ടുണ്ടാകുമെന്ന്. ഐ ലവ് യു.” എന്നാണ് ഷഫ്‌ന കുറിക്കുന്നത്.

പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സിനിമാ ലോകത്ത് ഷഫ്‌ന ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സജിന്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

തുടര്‍ന്ന് ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു. എന്നാല്‍ പ്രണയം വീട്ടില്‍ പിടിച്ചു. ഷഫ്‌നയുടെ കുടുംബം ശക്തമായി തന്നെ പ്രണയത്തെ എതിര്‍ത്തു. വീട്ടുതടങ്കലില്‍ ആക്കിയ അവസ്ഥ. ഫോണ്‍ വിളിക്കാനോ പുറത്ത് പോകാനോ പറ്റില്ല.

അവിടെ നിന്നാണ് സജിന്‍ വിളിച്ചിറക്കി കൊണ്ടു വന്ന് രജിസ്റ്റര്‍ വിവാഹം ചെയ്തത്. സജിന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. രണ്ട് വ്യത്യസ്ത മതം എന്നതും അപ്പോള്‍ ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍ പതിയെ ഷഫ്‌നയുടെ വീട്ടുകാരുടെ പിണക്കവും മാറി.

വിവാഹം കഴിഞ്ഞ സമയത്തിൽ നല്ല ടെൻഷൻ ആയിരുന്നു. അതിൽ നിന്നും മാറാൻ ചെയ്തത് യാത്രകൾ ആയിരുന്നു. സജിന്റെ ചേട്ടനും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു ആദ്യ യാത്ര. അത് കൊടൈക്കനാൽ ആയിരുന്നു. രണ്ടാം യാത്രയിൽ ഞാനും ഇക്കയും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

ആരും അറിയപ്പെടാത്ത അതുപോലെ വലിയ തിരക്കുകൾ ഇല്ലാത്ത സ്ഥലത്തേക്ക് ആയിരുന്നു യാത്രകൾ ഏറെയും. സജിൻ ഷഫനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. തങ്ങളുടെ രണ്ടു പേരുടെയും വിവാഹം ചെറു പ്രായത്തിൽ ആയിരുന്നു.

ഇപ്പോൾ പ്രശ്നങ്ങൾ ഒക്കെ മാറിവരുകയാണ്. എന്നാൽ തന്റെ മുഖത്ത് ഉള്ള ചെറിയ മാറ്റം പോലും തന്റെ ഭാര്യ മനസിലാക്കും എന്നാണ് സജിൻ പറയുന്നത്. അതാണ് താനും ഷഫനയും തമ്മിൽ ഉള്ള മനഃപൊരുത്തം എന്നും സജിൻ പറയുന്നു.

പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ തങ്ങളുടെ സന്തോഷകരമായ ജീവിതത്തെ കുറിച്ച് രണ്ടു പേരും പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. അതിനിടയില്‍ ഏറ്റവും അധികം കേട്ട ചോദ്യം, വിശേഷം ആയില്ലേ എന്നതാണ് എന്ന് സജിന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ ചോദ്യം ഭീകരമായിരുന്നു, ഇപ്പോള്‍ പലരും ചോദിച്ച് ചോദിച്ച് മടുത്തു. അതുകൊണ്ട് കുറവാണത്രെ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments