Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലിയും വീടും നൽകണം; സജി മഞ്ഞക്കടമ്പിൽ

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലിയും വീടും നൽകണം; സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ഗവൺമെന്റ് ജോലിയും വീടും നൽകണമെന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.Saji Manjakadampil wants to give jobs and houses to the dependents of those who died in the Kuwait disaster

“വീട്” എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി വിദേശത്ത് ജോലി ചെയ്ത് ഇനിയും വീട് നിർമ്മാണം പോലും പൂർത്തികരിക്കൻ സാധിക്കാത്തവരുടെ കുടുംബത്തിന് വീട് വച്ചുകൊടുക്കുവാൻ സർക്കാർ തയ്യാറാവണം

മരണമടഞ്ഞവരുടെ ചായ ചിത്രത്തിന് മുന്നിൽ പുഷപ്പാർച്ചന നടത്തിയ ശേഷം കോട്ടയം റോട്ടറി ഹാളിൽ നടന്ന കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ബാലുജി വെള്ളിക്കര അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷർ റോയി ജോസ്, അഡ്വ സെബാസ്റ്റ്യൻ വി എസ്, അഡ്വ മഞ്ചു കെ നായർ , ശിവ പ്രസാദ് ഇരവിമംഗലം, കോട്ടയം ജോണി , ലവ്ജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി, ഗണേഷ് ഏറ്റുമാനൂർ, എസ്സ് രാമചന്ദ്രപിള്ള, സാജൻ കെ.ഡി, ഷാജു മഞ്ഞില, ഉണ്ണികൃഷ്ണൻ കെ, സാബു മുട്ടത്ത്, എം ഫൽഗുണൻ, ആർ സനൽ കുമാർ, ടോമി താണോലിൽ, മനോജ് മാടപ്പള്ളി, വി കെ ഗോപകുമാർ, വി. കെ സന്തോഷ്‌, സുരേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments