Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsനൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം: 60 പേർ അറസ്റ്റിൽ, മാവേലിക്കര എംഎൽഎയെ പൊലീസ് മർദിച്ചതായി പരാതി

നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം: 60 പേർ അറസ്റ്റിൽ, മാവേലിക്കര എംഎൽഎയെ പൊലീസ് മർദിച്ചതായി പരാതി

ആലപ്പുഴ: നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ 60 പേർ അറസ്റ്റിൽ. ചെങ്ങന്നൂർ, നൂറനാട്, വെൺമണി സ്റ്റേഷനുകളിലേക്ക് ആളുകളെ മാറ്റി. അതിനിടെ എംഎൽഎ അരുൺ കുമാറിനെ മാറിനെ പൊലീസ് മർദിച്ചതായി പരാതി ഉയര്‍ന്നു. സിപിഎം ലോക്കൽ സെക്രട്ടറി എ നൗഷാദ്, സിപിഐ ലോക്കൽ സെക്രട്ടറി നൗഷാദ് എ അസീസ്, സിപിഎം – സിപിഐ നേതാക്കളായ ഷീജ ലക്ഷ്മി, ആർ സുജ, എസ് രജനി, കെ സുമ എന്നിവർക്ക് സംഘര്‍ത്തില്‍ പരിക്കേറ്റു.

അതേസമയം നൂറനാട് മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്. കായംകുളം-പുനലൂർ റോഡിലായിരുന്നു പ്രതിഷേധം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുത്തിരുന്നു.

നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് പൊലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments