Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsആരു ജയിക്കും?ഗവർണറോ, മുഖ്യമന്ത്രിയോ? വടിയെടുത്ത് സുപ്രീംകോടതി!

ആരു ജയിക്കും?ഗവർണറോ, മുഖ്യമന്ത്രിയോ? വടിയെടുത്ത് സുപ്രീംകോടതി!

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണറും സര്‍ക്കാരും തമ്മിലുള്ള പോര് ആറുതിയില്ലാതെ തുടരുകയാണ്. ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീം കോടതിയെ വരെ സമീപിച്ചിരിക്കുകയാണ്.

പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടത്തിലെ വിധിയില്‍ ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. നിയമ നിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണ്. സമ്മേളനങ്ങൾ അവസാനിപ്പിക്കാനോ അനിശ്ചിതകാലത്തേക്ക് പിരിയാനോ അധികാരം സ്പീക്കർക്കാണ്. പഞ്ചാബിൽ നിയമസഭ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്ന് പറഞ്ഞ കോടതി ഗവർണറുടെ നിലപാട് തള്ളി. നിയമസഭാ സമ്മേളനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത ഗവർണറുടെ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു. ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്ക് കോടതി നിർദ്ദേശം നൽകി.

അതേസമയം നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിക്കുകയാണ്. താൻ എന്താണ് ഭരണഘടന വിരുദ്ധമായി ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം. സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ട, താൻ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.

സർക്കാർ ഇപ്പോൾ നടത്തുന്നത് ധൂർത്താണ്.മന്ത്രി മന്ദിരങ്ങളിൽ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുന്നതിന്റെ തിരക്കാണെന്നും ഗവർണ്ണർ വിമർശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വലിയ ആഘോഷങ്ങള്‍ നടത്താനും മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂള്‍ പണിയാനും സര്‍ക്കാരിന് കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ധനബില്ല് അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സർക്കാർ ഇത് തന്നെയാണ് ചെയ്തത്. പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് കേരളാ ഹൈക്കോടതിയിൽ പറയുന്ന സംസ്ഥാന സർക്കാരാണ് ധൂർത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ എല്ലാ നിയമലംഘനങ്ങളും അംഗീകരിക്കണം എന്നാണോ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ പെൻഷൻ പലർക്കും കൊടുക്കുന്നില്ല. എന്നാൽ രണ്ടുവർഷം പൂർത്തിയാക്കിയ മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നില്ലേ? സർക്കാർ ധൂർത്ത് നിർത്തണം. രണ്ടുവർഷം മാത്രം മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫ് ആയവർക്ക് പെൻഷൻ നൽകുന്നത് തടയാൻ നിയമം കൊണ്ടുവരണം. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ നിന്നും സർവകലാശാലകളെ രക്ഷിക്കണം. മുഖ്യമന്ത്രി തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ താൻ എന്തു ചെയ്യുമെന്നും ഗവർണർ ചോദിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments