Thursday, May 2, 2024
spot_imgspot_img
HomeNewsKerala Newsഅമ്മ ഐസിയുവില്‍, കുഞ്ഞ് സ്‌റ്റേഷനില്‍ : നാല് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പോലീസുകാരി

അമ്മ ഐസിയുവില്‍, കുഞ്ഞ് സ്‌റ്റേഷനില്‍ : നാല് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പോലീസുകാരി

മാതൃത്വത്തിന് അതിർവരമ്പുകളല്ലെന്ന് തെളിയിച്ച് കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥ. എറണാകുളത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള മറുനാട്ടുകാരിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് നന്മയുടെ ഉദാത്ത മാതൃകയായത്.police woman breastfeed four month old baby at kochi

പോലീസുകാരിയുടെ മാതൃസ്‌നേഹം വിവരിച്ച് മന്ത്രി വി ശിവന്‍കുട്ടി എറണാകുളത്ത് നിന്നൊരു സ്‌നേഹ വാര്‍ത്തയെന്ന തലക്കെട്ടോടെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

നാലുകുട്ടികളില്‍ മൂന്നുപേര്‍ക്കും ആഹാരം വാങ്ങി നല്‍കിയപ്പോള്‍ നാലുമാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ടുവന്ന് കുഞ്ഞിന് മുലയൂട്ടിയത്. മാതൃസ്‌നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോള്‍ ഒരു സ്‌നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായതെന്നും കുട്ടികളെ പിന്നീട് ശിശുഭവനിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍..

എറണാകുളത്ത് നിന്നൊരു സ്നേഹ വാർത്ത.
എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മറ്റു മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റി. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments