Thursday, May 2, 2024
spot_imgspot_img
HomeNRIUKസ്തനാര്‍ബുദം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച.. ചികിത്സ ആരംഭിക്കാനാരിക്കെ കടുത്ത നടുവേദന : ലണ്ടനിൽ മലയാളി നഴ്സ് അന്തരിച്ചു...

സ്തനാര്‍ബുദം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച.. ചികിത്സ ആരംഭിക്കാനാരിക്കെ കടുത്ത നടുവേദന : ലണ്ടനിൽ മലയാളി നഴ്സ് അന്തരിച്ചു ; വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

ലണ്ടന്‍: മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരിച്ചത്. malayali nurse died in uk

ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ജെസിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് ചികിത്സ ആരംഭിക്കാനാരിക്കെയാണ് കടുത്ത നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ജെസിന്റ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സുഹൃത്തുക്കളും ബന്ധുക്കളും. സഹപ്രവർത്തകർക്ക് ഇടയിൽ ഏറെ പ്രിയപ്പെട്ടവൾ ആയിരുന്ന ജെസ് പള്ളി ക്വയർ ടീമിൽ അംഗം ആയിരുന്നു.

ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments