Friday, May 17, 2024
spot_imgspot_img
HomeNewsKerala News'മകൻ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല' : മകൻ കാനഡയിൽ മരിച്ചു; വിവരമറിഞ്ഞ് ഡോക്ടറായ മാതാവ് ജീവനൊടുക്കി

‘മകൻ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’ : മകൻ കാനഡയിൽ മരിച്ചു; വിവരമറിഞ്ഞ് ഡോക്ടറായ മാതാവ് ജീവനൊടുക്കി

ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിനി ഡോ. മെഹറുനിസ (48) ആണ് മരിച്ചത്. Doctor Mehrunnisa Death

ഇവരുടെ മകൻ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് മെഹറുന്നിസ ജീവനൊടുക്കിയത്. കായംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

അഡ്വക്കേറ്റ് ഷഫീക്ക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎൻടി വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ മൂത്ത മകൻ കാനഡയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ബിന്യാമിൻ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. വിവരമറിഞ്ഞത് മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ. ഇന്ന് രാവിലെ ഏഴരയോടെ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടുനൽകി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല
നിങ്ങൾ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെൽപ്പ്‍ലൈൻ – 1056 (ടോൾ ഫ്രീ)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments