Thursday, February 22, 2024
spot_imgspot_img
HomeCrime Newsശരിയായി സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചില്ല; പാരാഗ്ലൈഡിംഗിനിടെ വീണ് യുവതി മരിച്ചു, പൈലറ്റ് അറസ്റ്റില്‍

ശരിയായി സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചില്ല; പാരാഗ്ലൈഡിംഗിനിടെ വീണ് യുവതി മരിച്ചു, പൈലറ്റ് അറസ്റ്റില്‍

കുളു: കുളുവില്‍ അവധി ആഘോഷിക്കാൻ എത്തിയ യുവതി പാരാഗ്ലൈഡിംഗിനിടെ വീണ് മരിച്ചു. തെലങ്കാന സ്വദേശിയായ നവ്യ (26) ആണ് മരിച്ചത്.paragliding accident news

ഞായറാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ അപകടമുണ്ടായത്. പാരാഗ്ലൈഡിംഗ് ഹാർനെസ് തകർന്നായിരുന്നു അപകടം. നടന്ന സംഭവത്തില്‍ പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിന് കാരണം പൈലറ്റിന്‍റെ പിഴവാണെന്നു കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു.

ഭര്‍ത്താവ് സായ് മോഹനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് നവ്യ.

സംഭവത്തിൽ പാരാഗ്ലൈഡിംഗ് പൈലറ്റ് രാഹുല്‍ സിംഗിനെയും റിവ്യാൻഷ് അഡ്വഞ്ചേഴ്‌സ് ഉടമയായ ഗാന്‍ശ്യാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (ജീവനോ സുരക്ഷയോ അപകടപ്പെടുത്തല്‍), 304-എ (അശ്രദ്ധ മൂലമുള്ള മരണം) എന്നിവ പ്രകാരമാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments