Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsചാഴികാടനെ വലവീശാൻ കോൺഗ്രസ്; ക്നാനായ സഭാനിലപാട് നിർണ്ണായകം?

ചാഴികാടനെ വലവീശാൻ കോൺഗ്രസ്; ക്നാനായ സഭാനിലപാട് നിർണ്ണായകം?

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. തോമസ് ചാഴികാടനെ കോൺഗ്രസിലെത്തിക്കാൻ നീക്കം ശക്തമായി. Move to bring Thomas Chazhikadan to Congress

കേരള കോൺഗ്രസ് എം കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ച മുൻ എംപി തോമസ് ചാഴികാടനെ നിശ്ശബ്ദനാക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് കോൺഗ്രസ് ചാഴികാടനായി വലവിരിച്ചിരിക്കുന്നത്.

പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ കോട്ടയത്തെ പരാജയത്തിന് കാരണം
മുഖ്യമന്ത്രിയുടെ നിലപാടാണെന്ന് ചാഴിക്കാടൻ തുറന്നടിച്ചിരുന്നു. പാലായിലെ നവകേരളാ സദസിൽ റബർ കർഷകരുടെ പ്രശ്നം സ്ഥലത്തെ എംപി എന്ന നിലയിൽ പ്രസംഗത്തിൽ ചൂണ്ടി കാണിച്ചപ്പോഴാണ് മുഖൃമന്ത്രി പിണറായി ചാഴികാടനെ പരസ്യ മായി ശാസിച്ചത്.

ഇത് കേരളാ കോൺഗ്രസ് പ്രവർത്തകരിൽ വലിയ രോഷത്തിന് കാരണമായി. മധ്യ കേരളത്തിലെ കേരളാ കോൺഗ്ര് കർഷക വിഭാഗങ്ങൾ ഇടത് മുന്നണിക്കെതിരെ വിധിയെഴുതാനും ഇത് കാരണമായി. ഈക്കാര്യങ്ങൾ പരാമർശിച്ചാണ് തന്റെ പരാജയത്തിന് മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ചാഴികാടൻ പ്രതികരിച്ചത്.

ഇത് വാർത്തയായതോടെ ചാഴികാടൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കേരളാ കോൺഗ്രസ് പാർട്ടി നേതൃത്വത്തിനും കണ്ണിലെ കരടായി. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിൽ ചാഴികാടന്റൊ ഭാവി ഏതാണ്ട് ഇരുളടഞ്ഞു.

മാത്രവുമല്ല എൽഡിഎഫ് യൊഗങ്ങളിൽ കോട്ടയത്തെ പരാജയം ചർച്ചയാക്കണ്ട കാര്യ മില്ലന്ന് ജോസ് കെ മാണി നിലപാടെടുത്തതും പാർട്ടിയിലെ ഒരുവിഭാഗത്തിനും വിയോജിപ്പുണ്ട്.

ചാഴിക്കാടൻ ജോസഫ് ഗ്രൂപ്പിലേക്ക് എന്ന വാർത്തകൾ ഇതിനിടെ പ്രചരിക്കുകയും ചെയ്തു. എന്നാൽ ചാഴികാടനെ കോൺഗ്രസിലേക്ക് ആകർഷിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.

ക്നാനായ കത്തോലിക്ക സമുദായ അംഗമായ തോമസ് ചാഴികാടനെ ഒപ്പം നിർത്തണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട്. ക്നനായ സമൂദായത്തിൽ നിന്ന് ഇതുവരെ ഒരു നേതാവും കോൺഗ്രസിന്റെ നേതൃനിരയിലേക്ക് കടന്ന് വന്നിട്ടില്ല.

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലാണ് സമദായാംഗങ്ങൾ പതിറ്റാണ്ടുകളായി നിലയുറപ്പിച്ചിരിക്കുന്നത്. ഇനി കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും സമുദായഅംഗങ്ങൾ പ്രവേശിക്കണമെന്ന വികാരവും സമൂദായ നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.

ചാഴികാടനെ പോലുള്ള കരുത്തുറ്റ നേതാവിനെ കോൺഗ്രസിലെത്തിച്ച് സമുദായത്തെ കൂടെ നിർത്താനുള്ള നീക്കമാണ് നടക്കുന്നത്. അടുത്ത ത്രിതലപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ക്നാനാനായ വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാൻ അതുവഴി കഴിയുമെന്ന് ‘അവർ കണക്കുകൂട്ടുന്നു. ചാഴികാടന്റെ പരാജയം ഇടത് മുന്നണിയിൽ ചർച്ച ചെയ്യണ്ട എന്ന നിലപാടിൽ ക്നാനായ സമുദായത്തിനും അതൃപ്തിയുണ്ട്.

ചാഴികാടനോട് നീതി കാണിച്ചില്ല എന്ന വികാരമാണ് ഉയരുന്നത്. ചാഴികാടനെ പരാജയപ്പെടുത്തുന്നതിൽ വെള്ളാപ്പള്ളി – സിപിഎം അന്തർധാരയുണ്ടായോ എന്നു പോലും സംശയമുയരുന്നുണ്ട്. തുഷാറിനായി വെള്ളാപ്പള്ളി കുടുബം രംഗത്തിറങ്ങിയപ്പോൾ സിപിഎം സ്വാധീനവലയിലുള്ള എസ്എൻഡിപി വോട്ടുകൾ മറിഞ്ഞു.

ഇത് ചാഴികാടന്റെ വോട്ടുവിഹിതം ചോർത്തി. സിപിഎം വോട്ടു ചോർച്ച തടഞ്ഞില്ല. എസ്എൻഡിപി നേതാക്കൾ തുഷാറിനായി കളം നിറഞ്ഞപ്പോൾ നായർ വോട്ടുകൾ യുഡിഎഫിനും ലഭിക്കാനിടയായി. ആത്യന്തികമായി ഇതെല്ലാം ചാഴികാടന്റൊ പരാജയത്തിലാണ് അവസാനിച്ചത്.

സിപിഎം പാലം വലിച്ചെന്ന് മാണിഗ്രൂപ്പ് നേതാക്കൾക്ക് അറിയാമെങ്കിലും ഇത് ചർച്ചയാക്കാൻ നേതൃത്വത്തിന് താല്പരൃമില്ല. ജോസ് കെ മാണിക്ക് സിപിഎം ഔദാര്യ പൂർവം രാജൃസഭാ സീറ്റ് നല്കിയതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധമുലയാതെ നോക്കേണ്ടതുമുണ്ട്.

അതുകൊണ്ടാണ് പാർട്ടി വൈസ് ചെയർമാൻ കൂടിയായ ചാഴികാടന്റെ വിമർശനങ്ങളെ നേതൃത്വം ചർച്ചചെയ്യാൻ താല്പരൃപ്പെടാത്തത്.

ഈ സാഹചരൃത്തിലാണ് ചാഴികാടൻ മുന്നണി മാറുമോ എന്ന് ചർച്ച സജീവമായത്. ചാഴികാടനുമായി അടുത്ത ബന്ധം പുലർത്തുന്ന സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തി ചില മാണി ഗ്രൂപ്പ് നേതാക്കളുമായി അശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞതവണ കൈവിട്ട ഏറ്റുമാനൂർ മണ്ഡലം തിരികെ പിടിക്കാൻ ഏറ്റവും യോഗ്യൻ ചാഴികാടനാണെന്നാണ് അവർ ധരിപ്പിച്ചത്.

ക്നാനായ വിഭാഗത്തിനല്ല സ്വാധീനമുള്ള മണ്ഡലത്തിൽ ചാഴികാടൻ മത്സരിച്ചാൽ യുഡിഎഫ് വോട്ട് കൂടി ആവുമ്പോൾ വലിയ വിജയം കൈവരിക്കാൻ ആവും. കഴിഞ്ഞതവണ ജോസഫ് ഗ്രൂപ്പ് ആണ് യുഡിഎഫ് പാനലിൽ ഇവിടെ മത്സരിച്ചത്.പക്ഷേ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഒരു സമ്പൂർണ്ണ വിജയമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യാൻ
ജോസഫ് ഗ്രൂപ്പ് തയ്യാറാണ്.

ലോക്സഭാ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതോടെ ഇരുവർക്കും ഇടയിലുള്ള ബന്ധം ശക്തമായി. അടുത്ത തവണ ലോക്സഭ തെരഞ്ഞെടുപ്പിലെ തരംഗം നിലനിർത്തി കോട്ടയത്ത് എല്ലാ മണ്ഡലങ്ങളും പിടിക്കാനാവും എന്നാണ്
യുഡിഎഫ് കണക്കുകൂട്ടൽ.

ചാഴികാടൻ കോൺഗ്രസിലെത്തിയാൽ ഏറ്റുമാനൂർ – കാഞ്ഞിരപ്പള്ളി സീറ്റുകൾ തമ്മിൽ വച്ചുമാറാനാണ് നീക്കം. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ പിസി തോമസിന് വിട്ടുനല്കാനും കോൺഗ്രസിന് മടിയില്ല.

ഏറ്റുമാനൂർ മണ്ഡലത്തിൽ ചാഴിക്കാടന് സിപിഎം വോട്ടുകൾ നഷ്ടമായത്
അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടി ബോധപൂർവ്വം കാലു വാരിയതാണെന്ന് ചാഴിക്കാടനോട് അടുത്ത വൃത്തങ്ങൾ കരുതുന്നു. ഈ അനുകൂല സഹതാപഅന്തരീക്ഷം മുതലെടുക്കാൻ ആണ് യുഡിഎഫ് ശ്രമിക്കുന്നത്.

സൗമൃനും ശാന്തനും രാഷ്ട്രീയ എതിരാളികളാട് പോലും മാനൃത പുലർത്തുന്ന ചാഴികാടൻ യുഡിഎഫിൽ വരുന്നതിൽ പിജെ ജോസഫിനും എതിർപ്പില്ല. ചാഴിക്കാടൻ എൽഡിഎഫുമായി ഏറെക്കുറെ മാനസികമായി അകന്നു കഴിഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ നിലവിലെ അന്തരീക്ഷത്തിൽ എൽഡിഎഫിന് സാധ്യത ഇല്ലെന്നുള്ളതും മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. പ്രിയങ്കാ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നതോടെ കോൺഗ്രസ് തരംഗം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മാറിയ രാഷ്ട്രീയ സാഹചരൃത്തിൽ മാണി വിഭാഗത്തെ ദുർബലമാക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. നേതാക്കളെ അടർത്തിമാറ്റി ക്ഷീണിപ്പിക്കുവാനുള്ള തന്ത്രമാണ് അണിയറയിൽ പുരോഗമിക്കുന്നത്. അതിലേക്കുള്ള
ആദ്യ പടിയായാണ് അവർ ചാഴിക്കാടനെ ഉന്നമിടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments