Thursday, July 25, 2024
spot_imgspot_img
HomeNewsപോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നു; പരാതി നല്‍കി അതിജീവതയുടെ ബന്ധു

പോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നു; പരാതി നല്‍കി അതിജീവതയുടെ ബന്ധു

കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മിമിക്രി താരവും ഹാസ്യ നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍.KUTTIKAL JAYACHANDRAN POCSO

കേസില്‍ അതിജീവതയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാല്‍ മീണ എന്നിവർക്കു പരാതി നല്‍കി.

അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

അതേസമയം പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് കാരണം കുട്ടിയെ സ്കൂളില്‍ പോലും അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത‌് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കഴിഞ്ഞ 8 നാണ് നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തത്. തുടർന്നു കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്കു കൈമാറി.

തുടർന്ന് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീക്കു കൈമാറി. സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നല്‍കണമെന്ന് സിഡബ്ല്യുസി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും നല്‍കാത്ത സാഹചര്യത്തിലാണ് ജുവനൈല്‍ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments