Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകാണാതായ പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത്...

കാണാതായ പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

കോഴിക്കോട് : കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.missing students found dead in kozhikode

താമരശ്ശേരി വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂല്‍ സ്വദേശിയായ പരപ്പില്‍ വിഷ്ണു (21) എന്നിവരെയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകളാണ് ദേവനന്ദ. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപിച്ചിരുന്നു.

ബാലുശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വൈകിട്ടോടെ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments