Friday, May 17, 2024
spot_imgspot_img
HomeNRIGulfകാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്...

കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട് : ദുരൂഹതയെന്ന് കുടുംബം

ബഹ്‌റൈന്‍ : ഒരു വര്‍ഷം മുന്‍പ് തായ്‌ലന്‍ഡില്‍നിന്ന് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. കയ്കാന്‍ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.missing model found dead in beharin

കയ്കാന്‍ജോലി തേടിയാണ് തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ എത്തിയത്. അവിടെ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കയ്കാന്‍ സമൂഹമാധ്യമത്തില്‍ നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബഹ്‌റൈനില്‍ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇല്ലാതായി. ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയില്‍ തായ് എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മോര്‍ച്ചറിയില്‍ ഒരു ഏഷ്യന്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രില്‍ 18-ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചു. കാലിലെ ടാറ്റൂ നോക്കി കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം സംശയിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments