Friday, July 5, 2024
spot_imgspot_img
HomeNewsIndiaസംസ്ഥാനത്ത് വീണ്ടും അരും കൊല; യുവാവിനെ വെട്ടിക്കൊന്നു

സംസ്ഥാനത്ത് വീണ്ടും അരും കൊല; യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഊർട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരണപ്പെട്ടത്.

നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈക്രോഫിനാൻസിലെ കടം പിരിച്ചെടുക്കുന്ന ഏജൻ്റായിരുന്നു ഊർട്ടുകാല സ്വദേശി ആദിത്യൻ. ഈ അടുത്ത് നെൽവയലിനു പണം വാങ്ങാൻ പോയപ്പോൾ തർക്കമുണ്ടായി. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രാഥമിക വിവരം അനുസരിച്ച് നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അവകാശപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments