Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsനാടിനെ നടുക്കി വീണ്ടും അരുംകൊല; കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

നാടിനെ നടുക്കി വീണ്ടും അരുംകൊല; കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ; കണ്ണൂർ പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പേരാവൂര്‍ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ ത്താവായ ജോണ്‍ വെട്ടി ക്കൊലപ്പെടുത്തിയത്.

ലില്ലിക്കുട്ടിയുടെ മകൻ്റെ ഭാര്യാസഹോദരനും ആക്രമണം തടയാൻ ശ്രമിക്കുന്നതിനടയിൽ പരിക്കേറ്റു. വൈകിട്ട് 4.30 ക്കാണ് സംഭവം. അക്രമം നടത്തിയ ജോണ്‍ മാനസിക രോഗിയാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

പേരാവൂർ പോലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments