Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsആലപ്പുഴയിൽ ബൈക്ക് മരത്തിലിടിച്ചു യുവാവിന് ദാരുണാന്ത്യം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനാണ് അപകടം

ആലപ്പുഴയിൽ ബൈക്ക് മരത്തിലിടിച്ചു യുവാവിന് ദാരുണാന്ത്യം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനാണ് അപകടം

ആലപ്പുഴ: ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി ഉണ്ണികൃഷ്ണൻ (29) മരിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരനായിരിന്നു ഉണ്ണികൃഷ്ണൻ. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

ഞായറാഴ്ച്ച രാത്രി എകദേശം 11 മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയുകയായിരുന്നു .സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലായരുന്ന ഉണ്ണികൃഷ്ണൻ ലീവിന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത് .

സോമശേഖരൻ പിള്ള- ഗീതാ ദമ്പതികളുടെ മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. ഭാര്യ ഐശ്വര്യ, മകൾ ശ്രീനിക.

സംസ്കാരം ഉച്ചക്ക് ശേഷം 3 മണിക്ക് ഹരിപ്പാട് പള്ളിപ്പാട് വീട്ടു വളപ്പിൽ നടന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments