Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity News"കതിരവനിൽ ചരിത്രപുരുഷനെ അവതരിപ്പിക്കുക മമ്മൂട്ടിതന്നെ" വിവാദങ്ങളിൽ പ്രതികരിച്ച് ചിത്രത്തിൻ്റെ സംവിധായകൻ അരുൺരാജ്

“കതിരവനിൽ ചരിത്രപുരുഷനെ അവതരിപ്പിക്കുക മമ്മൂട്ടിതന്നെ” വിവാദങ്ങളിൽ പ്രതികരിച്ച് ചിത്രത്തിൻ്റെ സംവിധായകൻ അരുൺരാജ്

അയ്യൻകാളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങുമെന്ന വാർത്ത വന്നപ്പോൾ ആരായിരിക്കും നായകൻ എന്നായിരുന്നു ആദ്യ ചോദ്യം. മമ്മൂട്ടിയാണെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയതോടെ പിന്നീട് പല വിവടങ്ങളിലേക്കും നയിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് സിനിമ സംവിധായകൻ തന്നെ ഇപ്പൊൾ രംഗത്തെത്തി. അഭ്രപാളിയിൽ ഒരു ചരിത്രപുരുഷനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അംബേദ്കറെ സ്‌ക്രീനിൽ ജീവിതത്തിലേക്ക് കൊണ്ടുവന്ന മമ്മൂട്ടി അല്ലാതെ ആരായിരിക്കും അയ്യൻകാളിയായി അഭിനയിക്കുക എന്നതിനെ കുറിച്ചും എന്ന് സോഷ്യൽ മീഡിയ ചർച്ചകളും നടത്തിയിരുന്നു.

കതിരവൻ എന്നാണ് ചിത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്ന പേര്. സംവിധാനം ക്യാമറ എന്നിവ നിർവഹിക്കുന്നത് അരുൺരാജാണ്. നാടക നടനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഡ്രീം ലാൻഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ മലയാളത്തിലെ നാല് യുവസംരംഭകർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

“എന്നാൽ വിവാദങ്ങളിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലാന്നും “കതിരവൻ” ചിത്രത്തിൻ്റെ തിരക്കിലാണ്. ഇത് എൻ്റെ മൂന്നാമത്തെ ചിത്രമാണ്. സിനിമയെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ മമ്മൂക്കയെ ബുദ്ധിമുട്ടിച്ചേക്കാം. എന്തിനാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? അതുകൊണ്ട് തന്നെയാണ് ഞാൻ ചർച്ചയ്ക്ക് തയാറാവാത്തത്.” നീണ്ട ഗവേഷണത്തിന് ശേഷമാണ് ചിത്രത്തിൻ്റെ കഥ തയ്യാറാക്കിയതെന്നും ചിത്രത്തിൻ്റെ സംവിധയകനായ അരുൺരാജ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments