Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsമേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രികര്‍ താഴെവീണു; യുവതിക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്

മേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രികര്‍ താഴെവീണു; യുവതിക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു. അപകടത്തിൽ രണ്ടുപേരുടെ നില അതീവ ​ഗുരുതരം. കോവളം സ്വദേശികളായ സിമി (35) ആണ് മരിച്ചത്, സഹോദരി സിനി (32) സിമിയുടെ മകള്‍ ശിവന്യ (3) എന്നിവർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.accident in thiruvanathapuram

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ നിന്നും ഇരുചക്രവാഹത്തിന്റെ നിയന്ത്രണം വിട്ടതോടെ മൂന്നും പേരും താഴോട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അതേസമയം അപകടത്തിന് മുന്നേ മഴ പെയ്തതിനാല്‍ ചക്രം തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments