Monday, July 8, 2024
spot_imgspot_img
HomeNewsInternationalമലയാളി ഡോക്ടറെ യുകെയിൽ കാണാതായി; പോലീസ് സഹായം അഭ്യർത്ഥിക്കുന്നു

മലയാളി ഡോക്ടറെ യുകെയിൽ കാണാതായി; പോലീസ് സഹായം അഭ്യർത്ഥിക്കുന്നു

ഇപ്സ്വിച്ചില്‍ മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ (56) കാണാതായതായെന്ന് പരാതി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. രാമസ്വാമിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.കാണാതാകുമ്പോൾ നീല ജാക്കറ്റും നീല ജീൻസുമാണ് ധരിച്ചിരുന്നത്. രാമസ്വാമിക്ക് മെലിഞ്ഞ ശരീരവും കണ്ണടയും ഉണ്ട്. രാമസ്വാമിയുടെ തിരോധാനത്തിൽ കുടുംബം ആശങ്കയിലാണ്.

രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്സ്വിച്ചിലെ റാവന്‍സ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പോലീസ് തിരച്ചിൽ തുടരുന്നു.രാമസ്വാമിയെ കാണ്ടെത്തിയാലോ എവിടെയാണെന്ന് വിവരം ലഭിച്ചാലോ ഇപ്സ്വിച്ച് ലാൻഡ്‌മാർക്ക് ഹൗസിലെ ഡെസ്‌ക് സർജൻ്റുമായി 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments