Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsജോസ് പനച്ചിപ്പുറം മലയാള മനോരമയുടെ പുതിയ എഡിറ്റോറിയൽ ഡയറക്ടർ

ജോസ് പനച്ചിപ്പുറം മലയാള മനോരമയുടെ പുതിയ എഡിറ്റോറിയൽ ഡയറക്ടർ

കോട്ടയം: ഇന്തൃയിൽ ഏറ്റവും കൂടുതൽ കോപ്പികൾ അച്ചടിക്കുന്ന ഭാഷാ ദിനപത്രമായ മലയാള മനോരമ യുടെ പുതിയ എഡിറ്റോറിയല്‍ ഡയറക്ടറായി ജോസ് പനച്ചിപ്പുറം നാളെ ചുമതലയേല്‍ക്കും.നിലവിലെ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് വിരമിക്കുന്ന ഒഴിവിലേക്കാണ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ആയ ജോസ് പനച്ചിപ്പുറത്തെ നിയമിക്കാന്‍ മനോരമ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.Jose Panachipuram is the new editorial director of Malayalam Manorama

പത്രാധിപ സ്ഥാനം ഉടമകളായ കണ്ടത്തില്‍ കുടുംബത്തിലെ ആരെങ്കിലും വഹിക്കുന്നതാണ് മലയാള മനോരമയിലെ കീഴ് വഴക്കം. ചീഫ് എഡിറ്ററായിരുന്ന അന്തരിച്ച കെ .എം മാത്യുവിന്റെ മക്കളായ മാമ്മന്‍ മാത്യു, ഫിലിപ്പ് മാത്യു, ജേക്കബ് മാത്യു എന്നിവരാണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍, എഡിറ്റര്‍, മാനേജിങ് എഡിറ്റര്‍ പദവികള്‍ നിലവില്‍ വഹിക്കുന്നത്.

പത്രത്തിന്റെ എഡിറ്റോറിയല്‍ ടീമിനെ നയിക്കുന്ന സുപ്രധാന ചുമതല എഡിറ്റോറിയല്‍ ഡയറക്ടർക്കാണ്. അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് അസോസിയേറ്റ് എഡിറ്റര്‍മാരും ഉണ്ടാകും.

മലയാള മനോരമ പത്രത്തിന്റെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മർത്തോമ്മ സഭാംഗമായിരുന്നു. വിരമിക്കുന്ന മാതൃസ് വർഗീസ് മനോരമയുടെ സഭാംഗമായ ഓർത്തഡോക്സ്കാരുനും. ആദൃമായിട്ടാണ് കത്തോലിക്കാ സഭയിൽ നിന്നുള്ള സീറോമലബാർ സഭാംഗമായ ഒരാൾ മനോരമയിൽ എഡിറ്റോറിയൽ ഡയറക്ടറാകുന്നതെന്നതും പ്രാധാനൃമർഹിക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ പത്രങ്ങളുടെ പ്രചാരം കുറയുന്ന സാഹചരൃത്തിൽ സമുദായ പിന്തുണയും പനച്ചിയുടെ പ്രൊഫഷണൽ മികവിനോടൊപ്പം മനോരമക്ക് മുതൽ കൂട്ടാവാനാണ് സാധൃത.

മലയാള മനോരമയിൽ 50 ത്തെ സർവീസ് പൂർത്തിയാക്കുന്ന അസാധാരണ പ്രതിഭയുള്ള പത്രപ്രവർത്തകനാണ് ജോസ് പനച്ചിപ്പുറം.ഇന്തൃയിൽതന്നെ ഇത്ര ദീർഘകാലം പത്രപ്രവർത്തകനായി തുടരുന്നവർ വളരെ വിരളം.

  പത്രപ്രവര്‍ത്തനത്തോടൊപ്പം സാഹിതൃകാരനെന്ന വിശേഷണം കൂടിയുണ്ട് ജോസ് പനച്ചിപ്പുറത്തിന്.  കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് സ്വദേശം. ഇംഗ്ലീഷില്‍ എം.എ നേടിയ ശേഷം കേന്ദ്രസര്‍ക്കാറിന്റെ അക്കൗണ്ടന്റ ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി അല്പകാലം ജോലി ചെയ്ത ശേഷം മലയാള മനോരമയില്‍ ചേര്‍ന്നു. ഇപ്പോള്‍ അസോസിയേറ്റ് എഡിറ്റര്‍.

മൂന്നര പതിറ്റാണ്ടായി മനോരമ ദിനപത്രത്തില്‍ ബുധനാഴ്ച തോറും തരംഗങ്ങളിൽ എന്ന കോളം “പനച്ചി “എന്ന പേരില്‍ എഴുതിവരുന്നു. രണ്ട് പതിറ്റാണ്ടായി ഭാഷാപോഷിണിയില്‍ സ്‌നേഹപൂര്‍വം പനച്ചി എന്ന സാഹിത്യനര്‍മപംക്തിയും എഴുതുന്നു. ഈ ലേഖനങ്ങളുടെ സമാഹാരമായ “സ്‌നേഹപൂര്‍വം പനച്ചി”ക്ക് 2003 ല്‍ മികച്ച ഹാസ്യസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ന്യൂസ് പേപ്പര്‍ ഡിസൈന്‍ സംബന്ധിച്ച പത്രകല്പന എന്ന കൃതി 2008ല്‍ പ്രസിദ്ധപ്പെടുത്തി. പത്രസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മനോരമയിലെ പ്രസിദ്ധമായ കുഞ്ചുക്കുറുപ്പ് കാർട്ടൂണിന്റെ ആശയാവിഷ്ക്കാരത്തിന് പിന്നിലും ഇപ്പോൾ പനച്ചിയുടെ കൈയ്യൊപ്പുണ്ട്.

മുമ്പ് മനോരമ വാരികയുടെ പത്രാധിപരായ പത്മന്റെ കരവിരുതിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുഞ്ചുക്കുറുപ്പിന്റെ നർമ്മ നൈർമലൃം ഒട്ടും ചോരാതെ നിലനിർത്തുന്നതും പനച്ചിയുടെ പ്രൊഫഷണലിസമാണ്.

കേരള മീഡിയ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ചെറുകഥകള്‍ എഴുതിവരുന്നു. ആദ്യസമാഹാരം 1977 ല്‍ പുറത്തിറങ്ങി. ഇതിനകം ഏഴ് ചെറുകഥാ സമാഹരങ്ങളും ഒരു നോവലെറ്റും എട്ട് നോവലുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ കണ്ണാടിയിലെ മഴ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

മലയാള മനോരമ ന്യൂസ് റൂമില്‍ എഡിറ്റോറിയല്‍ ഡയറക്ടറായി ദൈനംദിന പത്രാധിപ ചുമതല വഹിക്കുന്ന പനച്ചിപ്പുറത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെയും ഭാരിച്ച ഉത്തരവാദിത്വങ്ങളുടയും കാലമാണ്. 25 ലക്ഷത്തിൽ നിന്ന് 18 ലക്ഷമായ
പത്രത്തിന്റെ സർക്കുലേഷൻ ചോരാതെ നിലനിർത്തുക എന്നതാണ് പ്രധാനം.
ജോസ് പനച്ചിപ്പുറത്തിന്റെ ‘പനച്ചിടച്ചിൽ’ കൗതുകം കാത്തിരുക്കുകയാണ് വായനാക്കാർ.പനച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ മനോരമ പത്രത്തിലെ ഉള്ളടക്കത്തിലെയും അവതരണത്തിലെയും പുതിയ പംക്തികളിലെയും മാജിക്ക് മറ്റ് പത്രങ്ങളും കാത്തിരിക്കുകയാണ്.

മനോരമയെ ഇന്നത്തെ മനോരമയാക്കി പടുത്തുയർത്തിയ
മുൻ ചീഫ് എഡിറ്ററായ കെഎം മാതൃ എന്ന മാതൃക്കുട്ടിച്ചായന്റെ കളരിയിൽ പഠിച്ചിറങ്ങിയ പനച്ചിക്ക് ഹാസൃം നന്നായി വഴങ്ങുമെങ്കിലും കാർക്കശൃത്തിന്റെ കാരൃത്തിൽ വഴക്കമൊട്ടുമില്ല.പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പെരുന്തച്ചൻടച്ച് ഉണ്ടെന്നാണ് പനച്ചിക്കെതിരെയുള്ള വിമർശനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments