Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsഇതില്‍ ചോരയുടെയും വിയര്‍പ്പിന്റെയും മണമുണ്ട് ; കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി...

ഇതില്‍ ചോരയുടെയും വിയര്‍പ്പിന്റെയും മണമുണ്ട് ; കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

മിമിക്രി താരം കൊല്ലം സുധിയുടെ അകാല വിയോഗം ആരാധകർക്കും പ്രിയപെട്ടവർക്കും ഏൽപ്പിച്ച ഞെട്ടൽ ചെറുതൊന്നുമല്ല. കഴിഞ്ഞവർഷം ജൂൺ മാസം അഞ്ചിനായിരുന്നു സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന സുധിയുടെ വേർപാടിൽ നിന്നും ഭാര്യയും രണ്ടു മക്കളും ഇന്നും കരകയറിയിട്ടില്ല.lakshmi nakshathra bought kollam sudhis body odor as a perfume for his wife

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോഴിതാ രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം പങ്കു വെയ്ക്കുകയാണ് ലക്ഷ്മി. സുധിയുടെ മണം എന്നും തനിക്കൊപ്പം വേണം എന്ന ആഗ്രഹമാണ് രേണു ഒരിക്കല്‍ ലക്ഷ്മിയോട് പാപറഞ്ഞത്. ആ ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.

ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടി ദുബായില്‍ എത്തിയ ചിന്നു കൂടെ മറ്റൊരു സാധനം കരുതിയിരുന്നു. അപകടം സംഭവിക്കുമ്പോള്‍ കൊല്ലം സുധി ധരിച്ചിരുന്ന ഷര്‍ട്ട്. കൈ മടക്ക് പോലും നിവര്‍ത്താത്ത ആ ഷര്‍ട്ടിന് സുധിയുടെ ചോരയുടെ മണമുണ്ട്.

ഇന്നും അലക്കാതെ, ആ മണം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു രേണു. ഈ മണം അത്തറാക്കി തനിക്ക് തരണം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഏല്‍പിച്ചത്. അത് അങ്ങനെ എടുത്ത് ലക്ഷ്മി ദുബായില്‍ എത്തുകയും ചെയ്തു.

ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായിയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി ഇത് ചെയ്തുകൊടുത്തത്. ഇങ്ങനെ ഒരാവശ്യം തന്നോട് രേണു പറഞ്ഞപ്പോള്‍ പലരും സജസ്റ്റ് ചെയ്ത പേരായിരുന്നു യൂസഫ് ഭായിയുടേത്.

എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ വേണ്ടി ആണ് ഇതെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. അത് മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിക്കോട്ടെ എന്നും താരം പറഞ്ഞു

അതേസമയം ആദ്യമായാണ് തനിക്കരികിൽ ഇങ്ങനെ മരണ ദിവസം ഇട്ട ഷര്‍ട്ട് എത്തുന്നത് എന്ന് പറയുകയാണ് യൂസഫ് ഭായി. ഇതില്‍ ചോരയുടെയും വിയര്‍പ്പിന്റെയും മണമുണ്ട് എന്ന് പറഞ്ഞുകൊണ്ട് യൂസഫ് ഭായിയും ഇമോഷണലാവുന്നത് നമുക്ക് വീഡിയോയില്‍ കാണാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments