Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsഎനിക്ക് ഭയങ്കര ആഗ്രഹമാണ് ഒരു 'ഗേ' ബെസ്റ്റ് ഫ്രണ്ട് വേണമെന്നുള്ളത്. വളരെ ക്യൂട്ട് ആയിരിക്കും അത്;...

എനിക്ക് ഭയങ്കര ആഗ്രഹമാണ് ഒരു ‘ഗേ’ ബെസ്റ്റ് ഫ്രണ്ട് വേണമെന്നുള്ളത്. വളരെ ക്യൂട്ട് ആയിരിക്കും അത്; തുറന്ന് പറഞ്ഞ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ

ആരാധകർ ഏറെ ഉള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും നാല് പെണ്മക്കൾക്കും സമൂഹ മാധ്യമം എങ്ങനെ ഉപയോഗിക്കണമെന്നതിന് മറ്റുള്ളവർക്ക് മാതൃകയാണ് .I desperately want a gay best friend. It would be so cute said Diya Krishna.

അച്ഛനൊപ്പം ഇപ്പോഴും കാണാറുള്ള ഒരാളാണ് ദിയ കൃഷ്ണ. അച്ഛൻ ഇലക്ഷന് നിന്നപ്പോൾ പോലും വോട്ട് അഭ്യർത്ഥിച്ച് എപ്പോഴും ഒപ്പമുണ്ടായിരുന്നതും ദിയ ആയിരുന്നു. കാമുകനായുള്ള വേർപിരിയൽ ഈ വർഷം വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ദിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ട്രാൻസ് ജൻഡറായിട്ടുള്ള സുഹൃത്തുക്കളുണ്ടോ എന്ന് ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യത്തിനു ദിയ പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്. “എന്തുകൊണ്ട് അവരുമായി കംഫോർട്ടബിൾ ആയിക്കൂടാ? അവരും നമ്മളെ പോലെ തന്നെ ഒരു മനുഷ്യരാണ്. ഞാനൊരു ആണുമായും പെണ്ണുമായും കംഫോർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് അവരുമായി കംഫോർട്ടബിളായികൂടാ.കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്.

ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ വച്ചാണ് ഞാൻ ആദ്യമായി ട്രാൻസ് ജൻഡേഴ്സിനെ കാണുന്നത്. എവിടെ വച്ച് കണ്ടാലും ഞാൻ അവരുടെ അനുഗ്രഹം വാങ്ങാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഗേസുഹൃത്തുക്കളുമുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ 99 ശതമാനവും മലയാളി പയ്യന്മാരാണ് ഇവരെ കളിയാക്കുന്നത് കണ്ടിട്ടുള്ളത്. എനിക്ക് പേർസണലി ഒരു ബെസ്റ്റ് ഫ്രണ്ട് ഗേയായിട്ട് ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് പലരോടും പറഞ്ഞിട്ടുണ്ട്.

എനിക്ക് ഭയങ്കര ആഗ്രഹമാണ് ഒരു ഗേബെസ്റ്റ് ഫ്രണ്ട് വേണമെന്നുള്ളത്. ഒരു പെൺസുഹൃത്തിനോട് പറയുന്നത് പോലെ നമ്മുക്ക് എല്ലാം അവരോട് പറയാം. വളരെ ക്യൂട്ട് ആയിരിക്കും അത്. എനിക്ക് അത് ഇഷ്ടമാണ്..”, ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഒപ്പം താൻ ഈ വർഷം ചെയ്ത ഏറ്റവും നല്ല കാര്യം കാമുകനായുള്ള ബ്രേക്ക് അപ്പാണെന്നും ദിയ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments