Friday, May 17, 2024
spot_imgspot_img
HomeCinemaമലയാള സിനിമയിലെ റെക്കോർഡുകൾ തകർത്തെറിഞ് പത്തു മില്യൺ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസർ ട്രെൻന്റിങ്കിൽ ഒന്നാമത്

മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്തെറിഞ് പത്തു മില്യൺ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസർ ട്രെൻന്റിങ്കിൽ ഒന്നാമത്

സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ടീസർ വ്യൂവർഷിപ് ഭേദിച്ചു ഒന്നാമനായി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ.Breaking records in Malayalam cinema, Malaikottai Valiban teaser tops trending with 10 million viewers

വാലിബന്റെ വരവറിയിച്ച ചിത്രത്തിന്റെ ടീസറിനു 24മണിക്കൂറിൽ 9.7മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പത്തു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഒന്നാമൻ ആണ്.

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡ് ആണ് മലൈക്കോട്ടൈ വാലിബൻ തകർത്തെറിഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം പൂർണമായും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും നൽകുന്ന സൂചന.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.

‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments