Friday, July 5, 2024
spot_imgspot_img
HomeCrime Newsവിദേശവനിതയെ കടന്ന് പിടിച്ച് ചുംബിച്ചു, കോട്ടയത്ത് ട്രെയിനിലെ ജീവനക്കാരന്‍ അറസ്റ്റില്‍

വിദേശവനിതയെ കടന്ന് പിടിച്ച് ചുംബിച്ചു, കോട്ടയത്ത് ട്രെയിനിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ കടന്നുപിടിച്ച കേസില്‍ റെയില്‍വേ ജീവനക്കാരൻ പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ് (40) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്.foreign woman sexually assaulted on train accused arrested in kottayam

ട്രെയിൻ യാത്രക്കിടെ ജർമൻ സ്വദേശിനിയായ യുവതിയെ പാൻട്രി ജീവനക്കാരൻ കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. എസ്.എച്ച്‌.ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തില്‍ ആണ് ഇയാളെ പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ ആണ് കന്യാകുമാരി-പുണെ എക്സ്പ്രസിൽ സംഭവം. ട്രെയിനിലെ എ.സി കമ്ബാർട്ട്മെൻറില്‍ യാത്ര ചെയ്തിരുന്ന 25കാരിയെ തിരുവല്ല സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇന്ദ്രപാല്‍ സിങ് കടന്നുപിടിക്കുകയായിരുന്നു.

യുവതി ബഹളം വെച്ചതോടെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന്, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ മധു എന്നിവർ ചേർന്ന് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments