Monday, July 8, 2024
spot_imgspot_img
HomeNewsഒടുവിൽ ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രവും എത്തി! : ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയർ തയ്യാറാക്കിയ ഗൗൺ...

ഒടുവിൽ ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രവും എത്തി! : ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയർ തയ്യാറാക്കിയ ഗൗൺ ശ്രദ്ധ നേടുന്നു

ഗൂഗിൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിന്‍റെ സ്ഥാപകയുമായ ക്രിസ്റ്റീന ഏണസ്റ്റ് ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വസ്ത്രവുമായി സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു.ai gown

ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മെഡൂസയുടെ പേരാണ് വസ്ത്രത്തിന് നൽകിയിരിക്കുന്നത്. ഈ വസ്ത്രം നിർമ്മിക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ‘റോബോട്ടിക് മെഡൂസ ഡ്രെസ്സ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രം നിർമ്മിക്കുന്ന ഘട്ടങ്ങൾ ഉൾപ്പടെ ഇതിൽ വിശദീകരിക്കുന്നുണ്ട്. കറുത്ത ഗൗണിന്റെ അരയിൽ സ്വർണനിറത്തിലുള്ള മൂന്ന് പാമ്പുകളും കഴുത്തിൽ ചുറ്റിയ ഒരു പാമ്പും കാണാം .

എഐയുടെ സഹായത്തോടെയാണ് ഇവയെ ചലിപ്പിക്കുന്നുണ്ട്. ഇതും വീഡിയോയിൽ കാണാം. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ക്രിസ്റ്റീന ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments