Friday, July 5, 2024
spot_imgspot_img
HomeNewsIndiaപയ്യോളിയിൽ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; മൃതദേഹങ്ങള്‍ വീടിനുള്ളിലും റെയില്‍വെ ട്രാക്കിലും നിന്ന് കണ്ടെത്തി

പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; മൃതദേഹങ്ങള്‍ വീടിനുള്ളിലും റെയില്‍വെ ട്രാക്കിലും നിന്ന് കണ്ടെത്തി

കോഴിക്കോട്; പയ്യോളിയിൽ അച്ഛനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പിതാവിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപവും പെൺമക്കളുടെ മൃതദേഹങ്ങൾ വീട്ടിലുമാണ് കണ്ടെത്തിയത്.

പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്.ഇവരുടെ മാതാവ് രണ്ട് വർഷം മുമ്പ് കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു.

പെന്മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം സുമേഷ് ട്രെയിൻ്റെ മുൻപിലേക്ക് എടുത്ത് ചാടുകയായിരുന്നു.വ്യാഴാഴ്ച രാവിലെ ട്രെയിൻ പോയതിന് ശേഷമാണ് ട്രെയിൻ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ സുമേഷ് ആണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽ എത്തിയപ്പോഴാണ് പെണ്മക്കളുടെ മരണം സ്ഥിരീകരിക്കുന്നത്.പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments