Friday, May 17, 2024
spot_imgspot_img
HomeCinemaഇത് ശെരിക്കും സത്യമാണോ ? നടന്‍ ദിലീപ് ബിഗ് ബോസിലേക്ക് എത്തുന്നു

ഇത് ശെരിക്കും സത്യമാണോ ? നടന്‍ ദിലീപ് ബിഗ് ബോസിലേക്ക് എത്തുന്നു

നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയൊരു കാര്യം പോലും വലിയ വാര്‍ത്തയായി മാറുന്നതാണ് പതിവ്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ദിലീപിന്റെ കുടുംബത്തിന്റേതായ ഏതൊരു കാര്യവും ഇത്രയധികം ചർച്ചയാകുന്നത്. dileep in bigboss

പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇപ്പോഴും ഇവരുടെ ദാമ്പത്യവും വേർപിരിയലുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്.

ഇപ്പോഴിതാ മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്ന ബിഗ്‌ബോസ് വീട്ടിലേക്ക് ജനപ്രിയ താരം ദിലീപും അതിഥിയായി എത്താന്‍ പോവുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. താന്‍ നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് ദിലീപ് എത്തുന്നത്.

ഒപ്പം മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഏപ്രില്‍ 26 ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യും.

19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments