Monday, July 8, 2024
spot_imgspot_img
HomeNewsഡബ്ലിനിലെ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണം : ആശുപത്രി അധികൃതര്‍ ഉത്തരവാദികളെന്ന് കണ്ടെത്തൽ

ഡബ്ലിനിലെ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണം : ആശുപത്രി അധികൃതര്‍ ഉത്തരവാദികളെന്ന് കണ്ടെത്തൽ

ഡബ്ലിന്‍ : നാല് വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി മരണപ്പെടാന്‍ ഇടയായ സാഹചര്യത്തിന് ആശുപത്രി ജീവനക്കാർ ഉത്തരവാദികളെന്ന് കണ്ടെത്തൽ. കിലെസ്റ്ററില്‍ താമസിക്കുന്ന വരുണിന്റേയും നളിനി സിംഗിന്റെയും മകളായ നാല് വയസുകാരി അഹനാ സിംഗാണ് 2022 ഡിസംബര്‍ 3 ന് ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.death of four year old indian girl finding the hospital authorities in dublin

അഹനായെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത് മൂക്കില്‍കൂടിയും ,വായില്‍ കൂടിയും രക്തം വന്നതിനെ തുടര്‍ന്നാണ്. ആശുപത്രിയിലേക്കുള്ള വഴിയില്‍ അവള്‍ ഛര്‍ദിക്കുകയും ചെയ്തു.

എന്നാല്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ,അവളെ ആശുപത്രിയില്‍ നിന്നും പിറ്റെന്നാള്‍ മടക്കിവിടുകയാണ് ചെയ്തത്.സാധാരണ ‘പനിയുടെ ലക്ഷണമെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. ചെറിയ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും അത് പതിയെ മാറിക്കൊള്ളുമെന്നും അവർ പറഞ്ഞു.

എന്നാല്‍ തിരികെ വീട്ടിലെത്തിയ കുട്ടി തീരെ അവശ നിലയില്‍ എത്തുകയും അബോധാവസ്ഥയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. പിന്നീട് സിപിആര്‍ കൊടുത്തുവെങ്കിലും അഹനാ സിങ് മരണത്തിനു കീഴടങ്ങുക ആയിരുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അഹനാ സിങ്ങിന് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചത്.

ശ്വാസകോശ രോഗങ്ങളിലേയ്ക്കും, സെപ്‌സിസിലേയ്ക്കും നീണ്ട ‘സ്‌ട്രെപ് എ’ ഇന്‍ഫെക്ഷന്‍ ബാധിതായിരുന്നു കുട്ടിയെന്ന് പിന്നീട് നടന്ന അവലോകനങ്ങളില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവെടുപ്പുകള്‍ ഇപ്പോഴും തുടരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments