Monday, July 8, 2024
spot_imgspot_img
HomeCrime News80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി മർ​ദിച്ചു ; മരുമകൾ പോലീസ് കസ്റ്റഡിയിൽ

80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി മർ​ദിച്ചു ; മരുമകൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: 80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ച സംഭവത്തിൽ മരുമകൾ പോലീസ് കസ്റ്റഡിയിൽ. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. കൊല്ലം തേവലക്കര നടുവിലക്കരയില്‍ ഒരു വര്‍ഷം മുമ്ബായിരുന്നു സംഭവം നടന്നത്.daughter in law attacked her mother in law in kollam

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം.

എണ്‍പതുവയസുകാരിക്കാണ് മര്‍ദനമേറ്റത്. വയോധികയെ മരുമകള്‍ മര്‍ദിക്കുന്നതിനൊപ്പം തന്നെ വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു പുരുഷനാണ് വീഡിയോ പകര്‍ത്തിയത്.

പകല്‍സമയമാണ്. വീട്ടിനകത്ത് ടിവി ഓണ്‍ ചെയ്തിട്ടുണ്ട്. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്.

യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.

വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം.

ശേഷം ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments