Thursday, February 22, 2024
spot_imgspot_img
HomeCinema"ബ്ലൗസില്ലാതെ സാരിയുടുത്തു.."! അതെന്റെ അമ്മയുടെ സാരിയും ബ്ലൗസും ആണ്, എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത് : വൈറൽ...

“ബ്ലൗസില്ലാതെ സാരിയുടുത്തു..”! അതെന്റെ അമ്മയുടെ സാരിയും ബ്ലൗസും ആണ്, എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത് : വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടി ചൈത്ര പ്രവീൺ

എല്‍എല്‍ബി നടന്‍ ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് . കഴിഞ്ഞ ദിവസം’ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടി കോഴിക്കോട് വെച്ച് നടന്നിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ഏലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറൽ ആയി.chaithra praveen response

പ്രൊമോഷന്‍ പരിപാടിയില്‍ ചിത്രത്തിലെ പുതുമുഖ നടി ചൈത്ര പ്രവീണ്‍ ധരിച്ച വസ്ത്രത്തെപാട്ടി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. താരത്തിനു നേരെ നിരവധി വിമർശനങ്ങൾ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ തന്റെ ഗ്ലാമർ വീഡിയോയ്ക്ക് പിന്നിലെ വാസ്തവം പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ചൈത്ര.

കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്‌കിൻ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്രഎ അന്ന് ധരിച്ചിരുന്നത്. എന്നാൽ ബ്ലൗസ് ഇല്ലാതെയാണ് താരം എത്തിയത് എന്ന തരത്തിലായിരുന്നു കമന്റുകൾ വന്നത്. വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല ഞാൻ ആ വേഷം തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു എന്നും ചൈത്ര പറയുന്നു.


വാക്കുകൾ

‘കോഴിക്കോട്ടുകാരിയാണ് ഞാൻ. അത് ഞാൻ എവിടെയും അഭിമാനത്തോടെ തന്നെ പറയും. ആ ഞാൻ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന ഒരു കമന്റ് കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി. എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ് അന്ന് ഞാൻ ധരിച്ചത് . വൈറലാകണം എന്ന് കരുതി ചെയ്തതല്ല അത്. ആ സാരി ഉടുത്തതിന് ശേഷം ഞാൻ എന്റെ അമ്മയ്ക്ക് വീഡിയോ കോൾ ചെയ്ത് കാണിച്ചിരുന്നു.

‘കറുപ്പിൽ നീ സുന്ദരിയായിട്ടുണ്ട്’ എന്നാണ് അമ്മ പറഞ്ഞത്. ആത്മവിശ്വാസത്തിലാണ് ഞാൻ ആ പരിപാടിയിൽ പങ്കെടുത്തത്. അതു കഴിഞ്ഞ് വീഡിയോ പുറത്ത് വന്നപ്പോഴും ഞാൻ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, ഞാൻ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസ്സിങിൽ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വിഡിയോ വൈറലാകുന്നത്.

ഇത് വീട്ടുകാർ കണ്ടാൽ അവരെങ്ങനെ പ്രതികരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. എന്റെ അച്ഛൻ അധ്യാപകനാണ്. അച്ഛന് സ്ലീവ് ലസ്സ് ഡ്രസ്സിടുന്നത് പോലും ഇഷ്ടമല്ല. ആ സ്ഥിതിക്കു ഈ വിഡിയോ കണ്ടാൽ എന്ത് പറയും എന്നായിരുന്നു എന്റെ പേടി. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല. നമ്മൾ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകൾ ചൂഴ്ന്ന് നോക്കുന്നതിനെ ഒന്നും പറയാൻ പറ്റില്ലല്ലോ’ ചൈത്ര പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments