Friday, May 17, 2024
spot_imgspot_img
HomeNewsInternationalയുകെയിൽ സാധാരണക്കാർക്ക് തിരിച്ചടിയായി കാർ ഇൻഷുറൻസ് വർദ്ധനവ്

യുകെയിൽ സാധാരണക്കാർക്ക് തിരിച്ചടിയായി കാർ ഇൻഷുറൻസ് വർദ്ധനവ്

ലണ്ടൻ; യുകെയിൽ വാഹന ഇൻഷുറൻസിൽ വൻ വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സിൻ്റെ കണക്കനുസരിച്ച്, ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ കാർ ഇൻഷുറൻസ് അളവ് 33% വർദ്ധിച്ചു. ഇത് മുമ്പത്തേക്കാൾ 157 പൗണ്ട് കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം ഉയർന്ന ഇൻഷുറൻസ് പ്രീമിയം ഒരു ഭാരമാണ്. 2023-ൻ്റെ ആദ്യ പാദത്തിൽ ശരാശരി പ്രീമിയം £478-ൽ നിന്ന് 2024-ൽ £635 ആയി ഉയർന്നു.

പെയ്ന്റിന്റെ വിലയുടെ വർദ്ധനവും വാഹന പാര്‍ട്‌സ് വിലയും, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കൂടുതലും ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് തുകയെ നന്നായി ബാധിക്കുന്നുണ്ട്. കാർ റിപ്പയർ ചെലവുകൾ, മോഷണച്ചെലവ്, മാറ്റിസ്ഥാപിക്കാനുള്ള ചെലവുകൾ മുതലായവ കാരണമാണ് കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിപ്പികാൻ ഇടയായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments