Friday, May 17, 2024
spot_imgspot_img
HomeNewsInternationalലണ്ടനിൽ കാലാവസ്ഥ അനുകൂലം എന്നാൽ പ്രതികൂലമായി ട്രാഫിക് ജാം; ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ഗതാഗതക്കുരുക്കിന് കാരണമാകുന്നു

ലണ്ടനിൽ കാലാവസ്ഥ അനുകൂലം എന്നാൽ പ്രതികൂലമായി ട്രാഫിക് ജാം; ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ഗതാഗതക്കുരുക്കിന് കാരണമാകുന്നു

വാരാന്ത്യത്തിൽ പുറത്തിറങ്ങി കുടുംബത്തോടെ ചിലവഴിക്കാം എന്ന് പ്രതിക്ഷിക്കുന്നുണ്ടെങ്കിൽ ഗതാഗതക്കുരുക്കിന് തയ്യാറാകുക. 16 ദശലക്ഷം കാറുകൾ അന്ന് നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.

കാലാവസ്ഥ അനുകൂലം ആകുന്നതിനൊപ്പം ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ ട്രാഫിക് ബ്ലോക്ക് കൂടുമെന്നാണ് നിഗമനം.പ്രധാന ബീച്ചുകളിലേക്കുള്ള യാത്രകളും ഗതാഗത കുരുക്കുണ്ടാക്കും. കൂടാതെ വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുള്ള ഗതാഗതവും മറ്റ് യാത്രക്കാരുടെ യാത്രയെ പ്രതികൂലമായി ബാധിക്കും.

പ്രധാന റോഡുകള്‍ എല്ലാം തിരക്കേറിയതാകുമെന്നാം റിപോർട്ടുകൾ വ്യക്തമാക്കുന്നത്.ലണ്ടനില്‍ നിന്നും ഗ്ലസ്ഗോയിലേക്ക് ഞായറാഴ്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ല. മാത്രമല്ല ശനിയും തിങ്കളും ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം കുറക്കുകയും ചെയ്യുന്നതും ഈ പ്രതിസന്ധി കൂട്ടാൻ കാരണമാകും.

എം 25 ല്‍ സറേയിലെ ജംഗ്ഷന്‍ 11, എം 1 ല്‍ ല്യൂട്ടണ് അടുത്തുള്ള ജംഗ്ഷന്‍ 11, എം 5 ല്‍ ബ്രിസ്റ്റോളിനടുത്തുള്ള ജംഗ്ഷന്‍ 18, എം 6 ല്‍ ബിര്‍മ്മി8ംഗ്ഹാമിന് ചുറ്റുമായി ജംഗ്ഷന്‍ 4 മുതല്‍ 8 വരെയുള്ള ഭാഗങ്ങള്‍, എം 60 ല്‍ ട്രഫോര്‍ഡ് സെന്ററിനടുത്തുള്ള ജംഗ്ഷന്‍ 9 ഉം 10 ഉം തുടങ്ങിയ ഭാഗങ്ങളില്‍ ട്രാഫിക് കൂടുമെന്ന് എ എ മുന്നറിയിപ്പിൽ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments