Monday, July 8, 2024
spot_imgspot_img
HomeNewsയുകെയില്‍ പണത്തിന്റെ ഉപയോഗത്തിൽ വർദ്ധനവ്; കുടുംബ ബജറ്റ് നിയന്ത്രിക്കാന്‍ ജനങ്ങളുടെ ശ്രമം

യുകെയില്‍ പണത്തിന്റെ ഉപയോഗത്തിൽ വർദ്ധനവ്; കുടുംബ ബജറ്റ് നിയന്ത്രിക്കാന്‍ ജനങ്ങളുടെ ശ്രമം

യുകെയില്‍ പണത്തിന്റെ ഉപയോഗം ഒരു ദശകത്തിനിടെ ആദ്യമായി വര്‍ദ്ധിച്ചു. കുടുംബ ബജറ്റ് നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെയാണ് പണം അധികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.An increase in the use of cash in the UK; People’s effort to control the family budget

ജീവിതച്ചെലവ് പ്രതിസന്ധിക്കിടെയാണ് ആളുകള്‍ കുടുംബ ബജറ്റ് നിയന്ത്രിക്കാന്‍ ശ്രമിച്ചത് . 20 ശതമാനത്തോളം വര്‍ദ്ധനവാണു യുകെയില്‍ നാണയങ്ങളുടെയും, നോട്ടുകളുടെയും വിനിമയത്തിൽ വന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യല്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായി.

2021ൽ 15 ശതമാനത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളിൽ, ജീവിതച്ചെലവ് പ്രതിസന്ധി വന്നതോടെ നിയന്ത്രണത്തിലാക്കാന്‍ ആളുകള്‍ പണത്തിന്റെ ഇടപാടിലേക്ക് മാറുകയാണ് ചെയ്തത്.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൊവിഡ് മഹാമാരി സമയത്ത് മാറിയ ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിരീക്ഷിക്കാന്‍ തുടങ്ങിയത് 2013ൽ ആണ് അതിനു ശേഷം ഓരോ വര്‍ഷവും പണത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments