Monday, July 8, 2024
spot_imgspot_img
HomeNewsIndia'ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് തെളിയിച്ചു, രാമക്ഷേത്രം നിർമിച്ചത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാൻ,ഗാന്ധിജിയുടേയും ടാഗോറി​ന്റേയും സുഭാഷ്...

‘ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് തെളിയിച്ചു, രാമക്ഷേത്രം നിർമിച്ചത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാൻ,ഗാന്ധിജിയുടേയും ടാഗോറി​ന്റേയും സുഭാഷ് ചന്ദ്രബോസിന്റേയും രാജ്യത്ത് അത് നടക്കില്ല’; ഇത് മതേതര രാഷ്ട്രമെന്ന് അമർത്യാ സെൻ

ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് നൊബേൽ സമ്മാന ​ജേതാവ് അമർത്യാ സെൻ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് താൻ കരുതുന്നില്ല. Amartya Sen said that Lok Sabha election results have proved that India is not a Hindu nation

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചുവെന്ന് അമർത്യാസെൻ പറഞ്ഞു. പിടിഐയോട് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധൻ കൂടിയായ അമർത്യാസെൻ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരണം നടത്തിയത്.

ഒരുപാട് പണം ചെലവഴിച്ച് രാമക്ഷേത്രം നിർമിച്ചത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ അത് മഹാത്മഗാന്ധിയുടേയും രവീന്ദ്രനാഥ ടാഗോറി​ന്റേയും സുഭാഷ് ചന്ദ്രബോസിന്റേയും രാജ്യത്ത് നടക്കില്ല. ഇന്ത്യയുടെ യഥാർത്ഥ സ്വത്വത്തെ മാറ്റാനുള്ള ശ്രമങ്ങ​ളെയെല്ലാം രാജ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതര ഭരണഘടനയുള്ള ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യയെന്നും അമർത്യാസെൻ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മൾ മാറ്റം പ്രതീക്ഷിക്കും. കഴിഞ്ഞ തവണത്തെ ബിജെപി സർക്കാർ വിചാരണ പോലും ഇല്ലാതെയാണ് നിരവധി പേരെ തടവിലിട്ടത്.

ബിജെപി സർക്കാറിന്റെ കാലത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർധിച്ചു. അത് ഇല്ലാതാക്കണമെന്നും അമർത്യാസെൻ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിക്ക് കീഴിലുള്ള മൂന്നാം മോദി സർക്കാരിന്റെ മന്ത്രി സഭയെ കുറിച്ചുള്ള തന്റെ അഭിപ്രായവും അമർത്യാസെൻ പങ്ക് വെച്ചു. നേരത്തെയുണ്ടായിരുന്ന മന്ത്രിസഭയുടെ കോപ്പി​യാണ് ഇപ്പോഴത്തേത്. പ്രധാന വകുപ്പുകളുടെ ചുമതലയിൽ മാറ്റം വന്നിട്ടില്ല. ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അമർത്യാസെൻ കൂട്ടിച്ചേർത്തു.

2024 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് അധികാരം നിലനിർത്തുവാൻ സാധിച്ചുവെങ്കിലും ​ഒറ്റക്ക് കേവലഭൂരിപക്ഷം മറികടക്കാനായിരുന്നില്ല. എൻഡിഎ സഖ്യമാണ് ലോക്സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്.

232 സീറ്റുകൾ നേടി പ്രതിപക്ഷ സഖ്യം വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. ഒരു പതിറ്റാണ്ടിന് ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് എത്തുകയും ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments