Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsകനത്ത കാറ്റിൽ കുമരകത്ത് നിയന്ത്രണം വിട്ട് വാഹനങ്ങൾ; ഓട്ടോറിക്ഷ ദിശമാറി പാടത്തേക്ക് പതിച്ചു, വീടുകളുടെ വാട്ടർടാങ്ക്...

കനത്ത കാറ്റിൽ കുമരകത്ത് നിയന്ത്രണം വിട്ട് വാഹനങ്ങൾ; ഓട്ടോറിക്ഷ ദിശമാറി പാടത്തേക്ക് പതിച്ചു, വീടുകളുടെ വാട്ടർടാങ്ക് ഉൾപ്പെടെ നിലംപൊത്തി– വിഡിയോ

കോട്ടയം : കുമരകത്ത് ശക്തമായ കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലാണ് സംഭവം.heavy wind in kumarakom

ബൈക്ക് യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീണു. കാറ്റില്‍ നിയന്ത്രണം തെറ്റി ബൈക്ക് യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം 6.30നാണ് ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റ് കുമരകം ഭാഗത്ത് ഉണ്ടായത്. അതേസമയം രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷിനാശവുമുണ്ടായി.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.

മലയോരത്ത് മണ്ണിടിച്ചിലും തീരത്ത് കടലാക്രമണവും രൂക്ഷമായി തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രവചനത്തിലുണ്ട്. അതുകൊണ്ടു തന്നെ മത്സബന്ധനത്തിന് അടക്കം വിലക്കാണുള്ളത്. കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലും വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളില്‍ നിന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. ആന്ധ്രാ തീരം മുതല്‍ കേരളതീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മണിക്കൂറില്‍ 65 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന കാലവർഷക്കാറ്റിന്റേയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments