Friday, July 5, 2024
spot_imgspot_img
HomeCinemaദാദാസാഹിബ് സിനിമയിൽ മമ്മൂട്ടിയുടെ നായികയെ ഓർമയില്ലേ? ഫോൺ നമ്പർ പോലും ഉപേക്ഷിക്കേണ്ടി വന്നു, ആത്മഹത്യയെപ്പറ്റി ചിന്തിച്ചു;...

ദാദാസാഹിബ് സിനിമയിൽ മമ്മൂട്ടിയുടെ നായികയെ ഓർമയില്ലേ? ഫോൺ നമ്പർ പോലും ഉപേക്ഷിക്കേണ്ടി വന്നു, ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

മലയാളികൾക്ക് മറക്കാൻ കഴിയാത്ത നായികമാരിൽ ഒരാളാണ് ദാദാസാഹിബ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ആതിര(രമ്യ). ആതിര സിനിമയിൽ ഉണ്ടായിരുന്നത് നാലോ അഞ്ചോ വർഷങ്ങൾ മാത്രമായിരുന്നു. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചത്.actress athira aka remya mammootys heroine

വളരെ കുറച്ച് സിനിമകൾ മാത്രം താരം അഭിനയിച്ചിട്ടുള്ളു തുടർന്ന് തൻറെ ഭർത്താവുമൊത്ത് ക്യാറ്ററിങ് സർവീസ് ഒക്കെ നടത്തി മുന്നോട്ടു പോകുന്ന രമ്യയെ കുറിച്ചുള്ള വാർത്തകൾ പലതവണയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് താൻ സിനിമ വിട്ടത് എന്നുള്ള താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വിവാഹത്തിന് മുൻപ് തന്നെ താരം സിനിമ മേഖല ഉപേക്ഷിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ദാദാസാഹിബ് എന്ന സിനിമയിൽ എത്തുന്നത് ഞാൻ. സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ആയിരുന്നു സിനിമയിലേക്ക് വന്നത്. ചിലർ തമാശയ്ക്ക് കളിയാക്കാറുണ്ടായിരുന്നു എങ്കിലും സിനിമ സെറ്റിൽ എല്ലാവരും തന്നോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്. ചില ബുദ്ധിമുട്ടുകൾ കാരണമാണ് വിവാഹശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ തോന്നാതിരുന്നത് എന്നാണ് താരം പറയുന്നത്.

കുറച്ചു ദുരവസ്ഥകൾ ഉണ്ടായിരുന്നു എന്നും അതിൽ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും അതുകൊണ്ടാണ് അഭിനയം നിർത്താം എന്ന തീരുമാനം പെട്ടെന്ന് എടുത്തത് എന്നും അന്നത്തെ ഫോൺ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു എന്നുമാണ് താരം പറയുന്നത്. സിനിമയിൽ നിന്നും ഒരുപാട് മോശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അത് ഇപ്പോഴും ജീവിതത്തിൽ ഒരു കണ്ണീരായി തുടരുകയാണ് എന്നുമാണ് താരം പറയുന്നത്.

സിനിമയിലേക്ക് പോകേണ്ടിയിരുന്നില്ല എന്നുപോലും തനിക്ക് തോന്നിയിട്ടുണ്ട് എന്നും പഠനം തുടരാമായിരുന്നു എന്നും താരം പറയുന്നു. എന്നാൽ അതിൽ നിന്നും പുറത്തു വരാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു എന്നും സിനിമയിൽ നമ്മൾ കാണുന്ന രീതിയല്ല മിക്കപ്പോഴും ഉള്ളത് എന്നും എന്നാൽ സിനിമയിലുള്ള മിക്കവരും നല്ലവരാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു.

സിനിമയിൽ നമ്മളോട് മോശമായി സംസാരിക്കുന്ന ആളുകളും ഉണ്ട് എന്നും സിനിമ എന്നത് ഒരു ട്രാപ്പ് ആണ് എന്നും ഒരു സമയത്ത് ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. സ്വതന്ത്രമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അന്നൊക്കെ എന്നാണ് താരം പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments